Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്... നിരവധി കുട്ടികള്‍ക്ക് ഗ്രേഡ് നഷ്ടപ്പെടാന്‍ സാധ്യത, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

23 APRIL 2018 11:43 AM IST
മലയാളി വാര്‍ത്ത

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച കുട്ടികള്‍ക്കു മാര്‍ക്ക് കുറയാനും പാലിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനും വളരെയേറെ സാധ്യതയേറി. നിരവധി കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടാനും അതുവഴി പ്ലസ് വണ്‍ പ്രവേശനത്തെപ്പോലും ബാധിക്കാനും ഇതിടയാക്കും. ഈ വര്‍ഷം മുതല്‍ പുതിയ രീതിയിലാണ് എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ്. 

കഴിഞ്ഞ വര്‍ഷംവരെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണമായിരുന്നു. ഡി വിഭാഗത്തില്‍ മാത്രമാണ് ഓപ്ഷന്‍ അനുവദിച്ചിരുന്നത്. രണ്ടു ചോദ്യങ്ങള്‍ വീതമുള്ള ഡി വിഭാഗത്തില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. ഈ വര്‍ഷം എല്ലാ വിഭാഗത്തിലും ഓപ്ഷന്‍ നല്‍കിയാണു ചോദ്യം തയ്യാറാക്കിയത്. ഓരോ വിഭാഗത്തില്‍നിന്നും നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതി. ഇക്കാര്യം ചോദ്യക്കടലാസിലും പരീക്ഷാപേപ്പറിലെ നിര്‍ദേശങ്ങള്‍ എന്ന വിഭാഗത്തിലും വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ പരീക്ഷാ ഭവന്റെ നിര്‍ദേശം ലംഘിച്ചു പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി. ഇതോടെ ഈ ഉത്തരക്കടലാസുകള്‍ക്ക് എങ്ങനെ മാര്‍ക്കു നല്‍കുമെന്നതില്‍ അവ്യക്തതയുണ്ടായി. ഏപ്രില്‍ മൂന്നിന് തുടങ്ങിയ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പില്‍ അധ്യാപകര്‍ ഈ വിഷയം ഉന്നയിച്ചു. അഞ്ചു ചോദ്യത്തിനും ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യത്തെ നാലു ചോദ്യത്തിനുള്ള ഉത്തരം പരിഗണിച്ചാല്‍ മതിയെന്നു ക്യാമ്പ് ഓഫീസര്‍മാര്‍ അധ്യാപകരെ അറിയിച്ചു. ഇതു തര്‍ക്കത്തിലേക്കെത്തുകയും പലയിടത്തും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിക്കുന്ന സ്ഥിതിവരെ എത്തുകയും ചെയ്തു.
തുടര്‍ന്ന് ഏറ്റവും മികച്ച മാര്‍ക്കുള്ള നാലു ഉത്തരങ്ങള്‍ (ബെസ്റ്റ് ഫോര്‍) പരിഗണിക്കാന്‍ പരീക്ഷാ സെക്രട്ടറി ഫോണ്‍ വഴി ക്യാമ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടി എഴുതിയ എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തണം. എല്ലാ വിഭാഗത്തിലും അഞ്ച് ഉത്തരങ്ങളുണ്ടെങ്കില്‍ അതു പരിശോധിച്ച് എല്ലാത്തിനും മാര്‍ക്ക് നല്‍കണം. 

ഇതില്‍നിന്ന് മോശമായ ഉത്തരത്തിന്റെ മാര്‍ക്ക് കുറച്ച് ഉത്തരക്കടലാസില്‍ത്തന്നെ രേഖപ്പെടുത്തണം. ഇങ്ങനെ എല്ലാ വിഭാഗത്തില്‍നിന്നുമുള്ള മോശം ഉത്തരങ്ങളുടെ മാര്‍ക്ക് ആകെ കിട്ടിയ മാര്‍ക്കില്‍നിന്നും കുറയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച പല കുട്ടികള്‍ക്കും മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കുറഞ്ഞു. നിര്‍ദേശം അനുസരിച്ച് നാലു ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയവരില്‍ ഒരു ഉത്തരം തെറ്റിപ്പോയാല്‍ ബാക്കി മൂന്നു ഉത്തരങ്ങള്‍ക്കുള്ള മാര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ. 

എന്നാല്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയവര്‍ക്ക് ഒരു ഉത്തരം തെറ്റിപ്പോയാലും മറ്റു നാലുത്തരങ്ങള്‍ക്കുള്ള മാര്‍ക്ക് ലഭിക്കും. ഇങ്ങനെ വരുന്നതോടെ പലര്‍ക്കും ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടുകയും നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയും ചെയ്യും. ഒരു മാര്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനത്തിന് നിര്‍ണായകമാണ്. 

ഏറ്റവും മികച്ച നാലുത്തരങ്ങളാണ് പരിഗണിക്കുകയെന്നു പരീക്ഷാ സമയത്ത് കുട്ടികളെ അറിയിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. പകരം ഏതെങ്കിലും നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. അതേ സമയം, മിടുക്കരായ കുട്ടികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ താറാകില്ലെന്നാണ് പരീക്ഷാ ഭവന്‍ സെക്രട്ടറി ലാല്‍ വിശദീകരിച്ചത്. ഡി പ്ലസ് ഗ്രേഡിനോട് അടുത്ത് നില്‍ക്കുന്നവര്‍ മാത്രമാണ് ഇതു ചെയ്തിട്ടുണ്ടാകുക. മറ്റുള്ളവര്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സമയം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (8 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (13 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (15 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (23 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (26 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (28 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (42 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (50 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

Malayali Vartha Recommends