Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനാധിപത്യത്തിന്റെ ദൈവദൂതന്‍

20 NOVEMBER 2012 04:52 AM IST
മലയാളി വാര്‍ത്ത.

More Stories...

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ" കടയ്ക്കൽ സമരം, മൊറാഴ സമരം കയ്യൂര്‍ സമരം, പുന്നപ്രവയലാര്‍ സമരം

ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത്

ഒരുകാലത്ത് കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നു മാമാങ്കം. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ ആണ് ഈ ആഘോഷം നടന്നിരുന്നത്

ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം

പ്രളയക്കെടുതിയും ദുരിതാശ്വാസവും; അന്നും ഇന്നും ....

 ഒരു ജീവിതത്തില്‍ ഒട്ടേറെ ജീവിതങ്ങള്‍ ജീവിച്ച ചാരിതാര്‍ത്ഥ്യവുമായി ഇതാ, ഒരു മഹാപുരുഷന്‍ എണ്‍പത്‌ പിന്നിട്ടിരിക്കുന്നു. അതു മറ്റാരുമല്ല, സോവിയറ്റ്‌ യൂണിയന്റെ അവസാനത്തെ രാഷ്‌ട്രപതി മിഖായേല്‍ ഗോര്‍ബച്ചേവാണ്‌.

ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രേമികള്‍ക്ക്‌ ആ പേരു മധുരമുള്ളതാണ്‌. ചില രാജ്യങ്ങളില്‍ ഇന്നും അവശേഷിക്കുന്ന കമ്യൂണിസ്റ്റു സഖാക്കള്‍ക്കാവട്ടെ അതു കേള്‍ക്കുന്നതേ അലര്‍ജിയുമാണ്‌!
ലോകത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഗോര്‍ബച്ചേവിനുള്ള ഇടം ആര്‍ക്കും അതിക്രമിച്ചെടുക്കാവുന്നതല്ല. സൂര്യരശ്‌മികള്‍ക്കു പോലും പ്രവേശനം ഇല്ലാതിരുന്ന ക്രെംലിന്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ ജനാധിപത്യത്തിന്റെ ഇളം കാറ്റിനു കടന്നെത്താന്‍ പാകത്തില്‍ തുറന്നുകൊടുത്ത മഹാനായ ജനനേതാവു കൂടിയാണദ്ദേഹം.
1985ല്‍ സോവ്യറ്റു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയും രാഷട്രത്തലവനുമായി ചുമതലയേറ്റതിനുശേഷം അദ്ദേഹം പ്രഖ്യാപിച്ച രണ്ടു നയങ്ങള്‍, പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നസ്റ്റും, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ച പരിവര്‍ത്തന കാഹളങ്ങളായിരുന്നു. അതിന്റെ സ്വാഭാവിക പരിണാമമായിരുന്നു റഷ്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തകര്‍ച്ചയും ജനാധിപത്യ പുനഃസ്ഥാപനവും.
എങ്കിലും ചിലരദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുണ്ട്‌, സോവ്യറ്റ്‌ യൂണിയന്‍ തകരാതെ തന്നെ ഈ മാറ്റങ്ങളൊക്കെ വരുത്താന്‍ അദ്ദേഹം എന്തുകൊണ്ടു കരുതലെടുത്തില്ല എന്ന്‌. അതു സാധ്യമായിരുന്നില്ല എന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അധികാരത്തിന്റെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച്‌ അയല്‍ രാജ്യങ്ങളെ റഷ്യയോടു യോജിപ്പിച്ചാണു ലെനിനും സ്റ്റാലിനും സോവ്യറ്റു രാഷ്‌ട്രനിര്‍മിതി സാധിച്ചത്‌. ഏതിനുമൊരു പരിധിയുണ്ടല്ലൊ. ആ പരിധി കഴിഞ്ഞപ്പോള്‍ അധികാരത്തിന്റെ പിടി അയഞ്ഞു. അയല്‍രാഷ്‌ട്രങ്ങള്‍ വീണ്ടും വീണ്ടും സ്വതന്ത്രമായി. അതിനു നിമിത്തമാകുക എന്ന നിയോഗമേ ഗോര്‍ബച്ചേവിനുണ്ടായിരുന്നുള്ളു.
അധികാരം നഷ്‌ടപ്പെട്ടതിനുശേഷം ഗോര്‍ബച്ചേവു തികഞ്ഞ അക്കാദമിഷ്യനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി എഴുത്തും പ്രഭാഷണങ്ങളുമായി കഴിയുന്നു. രണ്ടു പ്രസ്ഥാനങ്ങളുണ്ടദ്ദേഹത്തിന്‌. ഗോര്‍ബച്ചേവ്‌ ഫൗണ്ടേഷനും പരിസ്ഥിതി കൂട്ടായ്‌മയായ ഗ്രീന്‍ ക്രോസ്‌ ഇന്റര്‍നാഷണലും.
ഇന്നത്തെ റഷ്യന്‍ അധികാരികളുടെ പ്രവര്‍ത്തനശൈലിയില്‍ അദ്ദേഹം സംതൃപ്‌തനല്ല. കപട ജനാധിപത്യമാണവരുടേതെന്ന പരാതിയും അദ്ദേഹത്തിനുണ്ട്‌. `ജനദ്രോഹപരമായി ഒന്നും ചെയ്യാന്‍ എനിക്കിഷ്‌ടമില്ലായിരുന്നു. എപ്പോഴും ഞാന്‍ ജനങ്ങളുടെ ക്ഷേമവും സന്തോഷവുമാണു പ്രധാനമായി കരുതിയത്‌' എന്ന്‌ ആത്മാര്‍ത്ഥതയോടും ചാരിതാര്‍ത്ഥ്യത്തോടും കൂടി പറയാന്‍ കഴിയുന്ന ജനാധിപത്യത്തിന്റെ ദൈവദൂതന്‌ ഇങ്ങനെ ഉത്‌കണ്‌ഠപ്പെടാതിരിക്കാനാവില്ലല്ലൊ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (51 minutes ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (1 hour ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (1 hour ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (3 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (4 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (4 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (5 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (5 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (5 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (5 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (6 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (6 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (6 hours ago)

Malayali Vartha Recommends