Widgets Magazine
26
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ പൊന്നേ ...സ്വർണത്തിന് എന്തൊരു വില..!30000 ൽ തൊട്ടു..എന്നിട്ടും മുന്നോട്ട് തന്നെ


ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു;21 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്


പൊരുതി ജയിച്ചവൾ; കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഹൃദയ സ്പർശിയായ ഓർമക്കുറിപ്പുമായി നന്ദു മഹാദേവ


ആദ്യ ഭർത്താവുമായി ബന്ധം പിരിഞ്ഞതോടെ ഓട്ടോ ഡ്രൈവറായ മറ്റൊരു യുവാവിനെ വിവാഹം ചെയ്തു... യുവതിക്കുനേരെയുണ്ടായ ആദ്യ ഭർത്താവിന്റെ ശല്യം സഹിക്കാനായില്ല; രണ്ടാം ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി


വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിൻ്റെ സഹ സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . 188 മാനേജ്മെൻ്റ് ട്രയിനി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇനിയൊരു മഹായുദ്ധമുണ്ടായാല്‍ അത് ജീവരാശിയുടെ അവസാനമായിരിക്കുമെന്ന് ഉറപ്പാണ്. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് ഇതാ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

04 APRIL 2018 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 123 -ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. അടിമത്ത ഭാരതത്തിന്റെ രക്ഷക്കായി ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന പേരില്‍ ഭാരതീയമായ സൈനിക വ്യൂഹം ഉണ്ടാക്കിയ സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23നാണ് ജനിച്ചത്

ചാന്നാർ ലഹള ചരിത്രത്തിൽ ഇടം നേടിയപ്പോൾ അത്രക്കൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒന്നായിരുന്നു നങ്ങേലി എന്ന സ്ത്രീയുടെ ജീവത്യാഗം .. മുലക്കരം ചോദിച്ചവർക്ക‌് മുലയറുത്തു നൽകി, ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ എന്ന ചോദ്യം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമായി മാറി

കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതെന്നറിയാമോ ? അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു..ഇതിനെതിരെ ഉയർന്ന ആദ്യ സ്വരം ആയിരുന്നു കല്ലുമാല സമരം

കേരള നവോത്ഥാനം ..തൈക്കാട് അയ്യാ സ്വാമികൾ, വൈകുണ്ഠ സ്വാമി, അയ്യൻ‌കാളി

“ചരിത്രം ഓർത്തിരിക്കാനാകാത്തവർക്ക് അത് ആവർത്തിക്കാനുള്ള ദുര്യോഗമുണ്ടാകും” – ഈദി അമീൻ, സദ്ദാം ഹുസ്സൈൻ, മുഅമ്മർ ഗദ്ദാഫി ഇവർ അന്ത്യനാളുകൾ കഴിച്ചു കൂട്ടിയത് ഇങ്ങനെ

ഒരിക്കലും ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാകരുതെന്നാണ് ലോകത്തിന്റെ ഒന്നായുള്ള പ്രാര്‍ത്ഥന. ഇനിയൊരു മഹായുദ്ധമുണ്ടായാല്‍ അത് ജീവരാശിയുടെ അവസാനമായിരിക്കുമെന്ന് ഉറപ്പാണ്. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് ഇതാ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സംഭവിച്ചേക്കാവുന്ന ‘അവസാനത്തെ’ മഹായുദ്ധത്തിന്റെ പടിവാതിൽക്കലാണു ലോകമെന്ന് റഷ്യയുടെ മുൻ ലഫ്. ജനറൽ എവ്ഗെനി ബുഷിൻസ്കിയുടെ മുന്നറിയിപ്പ് . ബ്രിട്ടന്റെ ഡബിൾ ഏജന്റിനു നേരെ വിഷപ്രയോഗം നടത്തി കൊല്ലപ്പെടുത്താൻ റഷ്യ ശ്രമിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ എന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായി കണക്കാക്കാം. ഒരുപക്ഷേ മനുഷ്യരാശിയുടെ ചരിത്രത്തിലെ അവസാനത്തെ യുദ്ധമാകാം വരാനിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു

41 വർഷം റഷ്യൻ സേനയിൽ സേവനമനുഷ്ഠിച്ച എവ്ഗെനി ബിബിസി റേഡിയോക്കു നൽകിയ അഭിമുഖത്തിൽ ശീതയുദ്ധകാലത്തേക്കാൾ ഗുരുതരമാണു നിലവിലെ സ്ഥിതിവിശേഷമെന്നും പറഞ്ഞു .

ശീതയുദ്ധം പോലെയല്ല ഒരു യഥാർഥ യുദ്ധമാണ് ഇത്തവണ ലോകത്തെ കാത്തിരിക്കുന്നത്. സ്ക്രീപലിനു നേരെ വിഷപ്രയോഗം നടത്തിയതിന്റെ പേരിലായിരിക്കില്ല യുദ്ധം. മറിച്ച് അതിന്റെ തുടർച്ചയായി രാജ്യാന്തര തലത്തിലുണ്ടാകുന്ന സമ്മർദമായിരിക്കും പ്രശ്നങ്ങൾക്കു വഴിമരുന്നിടുക എന്നും അദ്ദേഹം സൂചിപ്പിച്ചു.

മാർച്ച് ആദ്യമാണ് ദക്ഷിണ ഇംഗ്ലണ്ടിലെ സോൾസ്ബ്രിയിലെ ‘ദ് മാൾട്ടിങ്സ്’ എന്ന ഷോപ്പിങ് സെന്ററിലെ ബെഞ്ചിൽ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിരോധിത രാസായുധം ഉപയോഗിച്ച് ആരോ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്. എന്നാൽ തങ്ങളുടെ മുൻ ചാരനു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നു റഷ്യ വ്യക്തമാക്കി. ഇക്കാര്യം തള്ളിയ യുകെ റഷ്യയുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരോടു രാജ്യം വിടാൻ നിർദേശിച്ചാണ് എതിർപ്പു വ്യക്തമാക്കിയത്. ഇതിനു മറുപടിയായി യുകെയുടെ നയതന്ത്രപ്രതിധിനികളെ റഷ്യയും പുറത്താക്കി. ഇതിനു പിന്നാലെയാണു റഷ്യയ്ക്കു നേരെ രാജ്യാന്തര തലത്തില്‍ സംഘടിത നീക്കമുണ്ടായത്

സംഭവത്തിനു പിന്നിൽ റഷ്യയാകാമെന്ന് 14 യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗവും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണു ബ്രിട്ടനുള്ള പിന്തുണയായി റഷ്യയുടെ നയതന്ത്രപ്രതിനിധികളെ യുഎസ് പുറത്താക്കിയത്. 60 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സിയാറ്റിലിലെ കോൺസുലേറ്റ് അടച്ചുപൂട്ടാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. വാഷിങ്ടനിലെ യുഎസ് എംബസിയിലെ 48 നയതന്ത്രജ്ഞരെയും ന്യൂയോർക്കിൽ യുഎന്നിലെ 12 പേരെയുമാണു യുഎസ് പുറത്താക്കിയത്. ശീതയുദ്ധകാലത്തിനുശേഷം റഷ്യയ്ക്കെതിരെ യുഎസ് നടത്തിയ ഏറ്റവും വലിയ നീക്കവുമായിരുന്നു അത്

ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ് (4), ജർമനി (4), ചെക്ക് റിപ്പബ്ലിക് (3), ലിത്വേനിയ (3), ഡെൻമാർക് (2), നെതർ‌ലൻഡ്‌സ് (2), എസ്റ്റോണിയ (1), ക്രൊയേഷ്യ (1), ഫിൻലൻഡ് (1), ലാത്വിയ (1), റുമേനിയ (1) എന്നീ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. യുക്രെയ്‌ൻ 13 പേരെയാണു പുറത്താക്കിയത്. കാനഡ നാലുപേരെയും

യുകെയിലും മറ്റിടങ്ങളിലും റഷ്യ പരീക്ഷിക്കുന്ന അപകടംപിടിച്ച, പുതിയ പദ്ധതികളുടെ ഭാഗമായിത്തന്നെ സ്ക്രീപലിനു നേരേയുണ്ടായ ആക്രമണത്തെ കാണണമെന്നാണ് യുകെ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞത്. ഇത്തരം സംഘടിത നീക്കങ്ങൾ പ്രകോപനപരമാണെന്നും തിരിച്ചടിക്കുമെന്നുമായിരുന്നു റഷ്യയുടെ മറുപടി. ഈ സാഹചര്യത്തിലാണ് എവ്ഗെനിയുടെ വാക്കുകൾ പ്രസക്തമാകുന്നതെന്നും നിരീക്ഷകർ സൂചിപ്പിക്കുന്നു

റഷ്യക്കാരെ നിങ്ങൾക്കറിയാഞ്ഞിട്ടാണ്. അവർക്കു മേൽ കൂടുതൽ സമ്മർദം വരും തോറും എല്ലാ പ്രവർത്തനങ്ങളും പ്രസിഡന്റ് വ്ളാദിമിർ പുടിനിലേക്കു കൂടുതൽ കേന്ദ്രീകരിക്കുന്നതാണു പതിവ്’– എവ്ഗെനി വ്യക്തമാക്കുന്നു. ‘നിങ്ങൾ നയതന്ത്രജ്ഞരെ പുറത്താക്കുന്നു, പിന്നാലെ ഞങ്ങളും. അതു പിന്നെയും തുടരും. ഒടുവിൽ എന്തു സംഭവിക്കും? ഇതെല്ലാം നയതന്ത്രബന്ധം തകരാറിലായെന്നല്ലേ സൂചിപ്പിക്കുന്നത്? സത്യത്തിൽ നിങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തി ലക്ഷ്യം വയ്ക്കുകയാണു ചെയ്യുന്നത്. അതാകട്ടെ തികച്ചും അപകടകരമായ ഒരു കാര്യമാണ്...’ എവ്ഗെനി പറഞ്ഞു.

അതേസമയം റഷ്യയുടെ പ്രകോപനപരമായ നീക്കങ്ങൾക്ക് ‘ആനുപാതികമായ’ മറുപടി നൽകുമെന്നു തെരേസ മേയുടെ ഓഫിസ് അറിയിച്ചത് യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മൂന്നാം ലോകമഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനത്തിൽ കഴമ്പില്ലാതെയില്ല. ഒരൊറ്റ നിമിഷം കൊണ്ട് ലോകം ചുട്ടെരിക്കാനുള്ളത്ര ആയുധ ശേഖരം ഏറ്റവും ചെറിയ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ കൈവശം തന്നെ ഇപ്പോഴുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടു പിന്നാലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി സമയത്ത് തന്നെ മൂന്നാം ലോക മഹായുദ്ധവും നടക്കുമായിരുന്നു എന്നും ലോക ജനതയെ തന്നെ തുടച്ചു നീക്കുമായിരുന്ന ആ മഹാവിപത്ത് ഇല്ലാതാക്കിയത് വസീലി അലെക്‌സാന്‍ഡ്രോവിച്ച് അര്‍ഖിപോവ് എന്ന സൈനികനായിരുന്നു. അമേരിക്കയ്ക്ക് നേരെ ആണവമിസൈല്‍ വിക്ഷേപിക്കാനുള്ള മേലുദ്യോഗസ്ഥന്റെ ഉത്തരവ് നിരസിച്ച് യുദ്ധം ഒഴിവാക്കിയത് അര്‍ഖിപോവാണെന്ന് അടുത്തകാലത്ത് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഏതായാലും എവ്ഗെനിയുടെ വാക്കുകൾ സത്യമാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫാത്വിമയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കു ക്ലീന്‍ചിറ്റ് നല്‍കി മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ട്  (8 hours ago)

നൃത്ത പരിശീലനത്തിനിടെ 14കാരിക്ക് ദാരുണാന്ത്യം  (8 hours ago)

കാട്ടാക്കടയില്‍ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും  (9 hours ago)

പ്രിയങ്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നിക്ക് ജോനാസ്  (9 hours ago)

ദില്ലിയില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു  (10 hours ago)

എറണാകുളം പാവക്കുളം സംഭവം; പൗരത്വ ഭേദഗതി അനുകൂല സെമിനാറിനെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ കയ്യേറ്റം നേരിടേണ്ടിവന്ന യുവതിയെ നേരിൽ കണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ; സംഭവത്തിലെ പോലീസ് നടപടികളെ കു  (11 hours ago)

തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്; പിടിച്ചെടുത്തത് കണക്കിൽ രേഖപ്പെടുത്താത്ത പണം  (11 hours ago)

ഉത്സവ നടത്തിപ്പിനായി ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ; പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് വിവാദമാകുന്നു  (12 hours ago)

സ്വർണ വില റെക്കോർഡിലേയ്ക്ക്  (12 hours ago)

മോഷണമുതലിനിട്ടത് ഭാര്യയുടെ പേര്..ഒടുവിൽ ഈ പേരിടൽ തന്നെ പാരയായി.. പോലീസ് പൊക്കിയത് കള്ളനെ മാത്രമല്ല.. കള്ളന്റെ വണ്ടിയും ഭാര്യയും കൂടെ പോന്നു  (12 hours ago)

ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു  (13 hours ago)

കോഴിക്കോട് കെയർ ഹോമിൽ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണ കാരണമെന്ന് സംശയം  (14 hours ago)

പൊരുതി ജയിച്ചവൾ; കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഹൃദയ സ്പർശിയായ ഓർമക്കുറിപ്പുമായി നന്ദു മഹാദേവ  (14 hours ago)

ഭീതി വിതച്ച് കൊറോണ വൈറസ്; സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ നിരീക്ഷണത്തില്‍; ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രി നിരീക്ഷണത്തിൽ  (14 hours ago)

Malayali Vartha Recommends