Widgets Magazine
30
Oct / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടി മൃദുല മുരളിയെ താലിച്ചാർത്തി പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍... ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും


അച്ഛന്‍ നഷ്ടപെട്ട സമയത്ത് തുടങ്ങിയ സൗഹൃദം! ഞങ്ങള്‍ക്കിടയിലെ വില്ലനായി എത്തിയത് മതം; ഞാനും നീയും സീരിയലിലെ പ്രണയനായകന്‍ ഷിജുവിന്റെ പ്രണയകഥ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


എന്റെ പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ! കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ... പ്രണയത്തില്‍ കുളിച്ച്‌ പൂനം ബജ്‌വ!


ഇന്ത്യയിലേക്കായി അനുവദിച്ച 15 എണ്ണത്തില്‍ ഒരെണ്ണം! ടൊവിനോ തോമസ് സ്വന്തമാക്കിയ ഏറ്റവും പുതിയ മോഡല്‍ മിനി കൂപ്പറിന്റെ വില കേട്ടാൽ ഞെട്ടും...


ശാന്തി നഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണല്‍ ഓഫീസിൽ ബിനീഷ് കോടിയേരിയെ കുടഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ്... ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് ഹാജരാകുന്നത്

'സെറോപീജിയ അരിയിട്ടപാറന്‍സിസ്' മൂലം ചീമേനി അരിയിട്ട പാറ സസ്യശാസ്ത്ര നിഘണ്ടുവില്‍

18 JULY 2020 10:34 AM IST
മലയാളി വാര്‍ത്ത

കുടല്‍ പുണ്ണിനുള്ള ചികിത്സയ്ക്ക് ഔഷധമായി ഉപയോഗിക്കുന്ന കല്ലടി കൊമ്പന്‍ എന്ന ഈ സസ്യം ഇനി അറിയപ്പെടുക സെറോപീജിയ അരിയിട്ടപാറന്‍സിസ് എന്ന ശാസ്ത്രീയ നാമത്തിലായിരിക്കും. കാസര്‍കോട് ചീമേനി അരിയിട്ടപാറയില്‍ കണ്ടെത്തിയ സസ്യത്തിന് നാടിന്റെ പേരു ചേര്‍ത്ത് സെറോപീജിയ അരിയിട്ടപാറന്‍സിസ് എന്ന ശാസ്ത്രീയ നാമം നല്‍കി. മനോഹരമായ പൂക്കളുള്ളതാണ് വംശനാശ ഭീഷണി നേരിടുന്ന ഈ ചെടി. ഇതിനു സമാനമായ പൂക്കളുള്ള സസ്യങ്ങള്‍ ലോകത്ത് അത്യപൂര്‍വ്വമാണെന്നാണ് സസ്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

സസ്യ ശാസ്ത്രം മേധാവി ഡോ.ജോമി അഗസ്റ്റിന്‍ (പാല സെന്റ് തോമസ് കോളജ് ), അധ്യാപകരായ പി.ബിജു ( കാസര്‍കോട് ഗവ.കോളജ്), ഡോ.ഇ.ജെ.ജോസ് കുട്ടി (തലശ്ശേരി ബ്രണ്ണന്‍ കോളജ്), ശാരത് കാംബ്ലെ (കോലാപുര്‍ സര്‍വകലാശാല ) , പീറ്റര്‍ ബ്രയന്‍സ് (ദക്ഷിണാഫ്രിക്കയിലെ കെയ്പ് ടൗണ്‍ ബോളസ് സര്‍വകലാശാല ) എന്നിവര്‍ ആണ് പഠന ഗവേഷണത്തിലൂടെ ഈ സസ്യത്തെ ശാസ്ത്ര ലോകത്തിനു പരിചയപ്പെടുത്തിയത്. ചീമേനി വെളിച്ചംതോട്ടെ കൊയ്യോന്‍ ശ്രീധരനാണ് ഔഷധ ഗുണം ഉള്ള ഈ സസ്യത്തെ പഠന സംഘത്തിനു പരിചയപ്പെടുത്തിയത്.

കാസര്‍കോട് പെരിയയില്‍ നിന്നു 2014-ല്‍ മഹാരാഷ്ട്ര കോലാപുര്‍ സര്‍വകലാശാല ഗവേഷണ സംഘം വംശനാശ ഭീഷണി നേരിടുന്ന ഇതിനു തുല്യമായ 2 സസ്യങ്ങളെ കണ്ടെത്തിയിരുന്നു. സെറോപീജിയ കോലാറെന്‍സിസ് , സെറോപീജിയ വാര്‍തക്കി എന്നീ ശാസ്ത്രീയ നാമങ്ങളില്‍ ആണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ കിഴങ്ങുകള്‍ പച്ചയായും ചുട്ടും കഴിക്കാറുണ്ടെന്നും സൂര്യ പ്രകാശം കാണിക്കാതെ മാത്രമേ കഴിക്കാവൂ എന്നാണ് പഴയ തലമുറ പറയുന്നതെന്നുമാണ് പെരിയ ആയംപാറയിലെ ജൈവ കര്‍ഷകന്‍ ഗോപിനാഥന്റെ സാക്ഷ്യപ്പെടുത്തല്‍.

മഴക്കാലത്ത് പാറയിടുക്കില്‍ ആണ് ചീമേനി അരിയിട്ട പാറയില്‍ കല്ലടക്കൊമ്പന്‍ വളരുന്നത്. വേനല്‍ എത്തുന്നതോടെ കിഴങ്ങ് മാത്രം ശേഷിക്കും. ചെടി നശിക്കും. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഏതാനും ചെടികള്‍ ഇവിടെ തളിര്‍ക്കുക. മറ്റെവിടെയും ഇതിനെ കാണാനാവില്ലെന്നു കഴിഞ്ഞ 30 വര്‍ഷമായി ഔഷധ സസ്യങ്ങളുമായി ചങ്ങാത്തവും വ്യാപാരവുമുള്ള വെളിച്ചംതോട് കയ്യോന്‍ ശ്രീധരന്‍ പറയുന്നു.

അമ്മ പരേതയായ ഉര്‍വാടി പ്രധാന പാരമ്പര്യ ചികിത്സക ആയിരുന്നു. അവരില്‍ നിന്നാണ് 12 വയസ്സു മുതല്‍ ഔഷധ സസ്യങ്ങളെ പരിചയപ്പെടാന്‍ കഴിഞ്ഞത്. ഏകനായകം, കരിങ്കുറുഞ്ഞി, കുറുന്തോട്ടി തുടങ്ങിയവയെല്ലാം പയ്യന്നൂര്‍, തൃക്കരിപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ആയുര്‍വേദ സ്ഥാപനങ്ങളില്‍ നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണക്കടത്ത് കേസ്... മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്  (1 hour ago)

കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല മണ്ഡല കാലത്ത് ദിവസേനെ ആയിരം തീര്‍ത്ഥടകര്‍ മാത്രം  (2 hours ago)

സിനിമയില്‍ ആദ്യമായി ഡാന്‍സ് കളിച്ചപ്പോഴുണ്ടായ സംഭവം വെളിപ്പെടുത്തി ലാല്‍  (2 hours ago)

ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി  (3 hours ago)

ടൊവിനോയുടെ വാഹന ശേഖരത്തില്‍ ഇനി ഇവനും...  (3 hours ago)

വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ മകന്‍ അച്ഛനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി  (4 hours ago)

സിനിമയിലെ പോലെ പഞ്ച് ഡയലോഗ് ഫെയ്‌സ് ബുക്കില്‍ കുറിച്ച് സുരേഷ് ഗോപി എം.പി  (4 hours ago)

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റിനെ തുടര്‍ന്ന് പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ചെന്നിത്തല  (4 hours ago)

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിനെതിരെ പ്രതികരിച്ച് കൊടിക്കുന്നില്‍ സുരേഷ്  (5 hours ago)

ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വച്ചുവാഴിക്കില്ല... ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യ  (5 hours ago)

കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുമെന്ന് മുഖ്യമന്ത്രി; പൊതു സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം  (5 hours ago)

സ്വപ്നയുടെ അക്കൗണ്ടിൽ ലൈഫിലെ കമ്മിഷൻ ആണെന്ന് തെളിഞ്ഞാൽ ശിവശങ്കറിന്റെ കുരുക്ക് മുറുകും  (5 hours ago)

സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കൊവിഡ്  (6 hours ago)

കോവിഡ് വാക്സീന്‍ എല്ലാവര്‍ക്കും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (6 hours ago)

യുഎഇയില്‍ പുതുതായി 1,312 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് മരണം രേഖപ്പെടുത്തി, ഇതുവരെ 130,336 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends