ചന്ദ്രയാന്‍ 3: ഭൂമിയില്‍ യഥാര്‍ഥ ചന്ദ്ര പ്രതലം ഒരുക്കാന്‍ ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-3 ദൗത്യത്തിനു വേണ്ടി ചന്ദ്രനിലെ പാറക്കൂട്ടങ്ങളും മറ്റും സൃഷ്ടിച്ചു പുതിയ പ്രതലം ഒരുക്കാന്‍ ഐഎസ്ആര്‍ഒ. അതിനായി 24.2 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു.
ലാന്‍ഡറിനെ യഥാര്‍ഥ ചന്ദ്ര പ്രതലത്തില്‍ സുരക്ഷിതമായി (സോഫ്റ്റ് ലാന്‍ഡിങ്) ഇറക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ക്കായാണിത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് ചന്ദ്രോപരിതലത്തിനു സമാനമായ പ്രതലം ഒരുക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയുള്ള ചിത്രദുര്‍ഗ ചെല്ലക്കെരെ ഉള്ളര്‍ത്തിക്കാവലിലെ ഐഎസ്ആര്‍ഒ ക്യാംപസില്‍ ചന്ദ്രായന്‍-2 ദൗത്യത്തിനായും കൃത്രിമ ചന്ദ്രപ്രതലം തയാറാക്കിയിരുന്നു.
https://www.facebook.com/Malayalivartha