പ്രകാശത്തിന്റെ വേഗത കണക്കാക്കാനുള്ള ശ്രമത്തിന് 340 വയസ്സ്; ഗൂഗിള്‍ ഡൂഡിലുമായി

പ്രകാശം ഒരു നിശ്ചിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ട് 340 വര്‍ഷം തികയുന്ന വേള ആഘോഷിക്കാന്‍ ഡൂഡിലുമായി ഗൂഗിള്‍. ഡാനിഷ് ശാസ്ത്രജ്ഞന്‍ ഒലി റോമര്‍ ആണ് 1676ല്‍ പാരിസിലെ റോയല്‍ ഒബ്‌സര്‍വേറ്ററിയില്‍ പ്രവര്‍ത്തിക്കുമ്‌ബോള്‍ ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഭൗതികശാസ്ത്രത്തിലെ പില്‍ക്കാല മുന്നേറ്റങ്ങളില്‍ പലതിന്റെയും അടിത്തറയാകാന്‍ നിമിത്തമായ കണ്ടെത്തലായിരുന്നു റോമറിന്റേത്.
1610ല്‍ ഗലീലിയോ ഗലീലി കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ 'ഇയോ' യെ നിരീക്ഷിച്ചാണ്, പ്രകാശം നിശ്ചിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന നിഗമനത്തില്‍ റോമര്‍ എത്തിയത്.
ഇയോ ഉപഗ്രഹത്തിന്റെ ഗ്രഹണം നിരീക്ഷിച്ചപ്പോള്‍, അവിടെ നിന്ന് പ്രകാശത്തിന് ഇവിടെയെത്താന്‍ 22 മിനുറ്റ് വേണമെന്ന് റോമര്‍ കണക്കുകൂട്ടി. അതുപ്രകാരം പ്രകാശം സെക്കന്‍ഡില്‍ 2.2 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന നിഗമനത്തില്‍ റോമര്‍ എത്തി. പ്രകാശത്തിന്റെ പ്രവേഗം സെക്കന്‍ഡില്‍ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്ററാണെന്ന് ഇപ്പോഴറിയാം. അതിനെക്കാള്‍ 26 ശതമാനം കുറവായിരുന്നു 340 വര്‍ഷം മുമ്ബ് റോമര്‍ കണ്ടെത്തിയ വേഗം.
വ്യാഴത്തിന്റെ ഉപഗ്രഹം ഇയോ. ഇതിന്റെ ഗ്രഹണം നിരീക്ഷിച്ചാണ് പ്രകാശം നിശ്ചിതവേഗത്തില്‍ സഞ്ചരിക്കുന്നുവെന്ന നിഗമനത്തില്‍ ഒലി റോമര്‍ എത്തിയത്. പ്രകാശം ഒരു പ്രാപഞ്ചിക സ്ഥിരാങ്കമാണെന്നും, ശൂന്യതയില്‍ എവിടെയും പ്രകാശത്തിന്റെ വേഗം സ്ഥിരമാണെന്നും നൂറുവര്‍ഷം മുമ്ബ് ഐന്‍സ്‌റ്റൈനാണ് പ്രഖ്യാപിച്ചത്. ആപേക്ഷികതാ സിദ്ധാന്തത്തില്‍ അദ്ദേഹം പ്രഖ്യാപിച്ച അക്കാര്യം ചോദ്യംചെയ്തുകൊണ്ട് ഒരുസംഘം ഗവേഷകര്‍ രംഗത്തെത്തിയത് അടുത്തയിടെയാണ്. പ്രപഞ്ചാരംഭത്തില്‍ പ്രകാശം വളരെ വേഗത്തില്‍ സഞ്ചരിച്ചിരുന്നു എന്നാണ് അവരുടെ വാദം
https://www.facebook.com/Malayalivartha