Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

നൈറ്റ് ഷിഫ്റ്റിനെ പേടിക്കണോ? നൈറ്റ് ഷിഫ്റ്റ് ജോലിയും ആരോഗ്യ പ്രശ്‌നവും

19 OCTOBER 2017 01:31 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കാലത്ത് നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഒന്ന് മാത്രമാണ്. പണ്ട് കാലത്തു ആതുരശുശ്രുഷ മേഖലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നൈറ്റ് ഷിഫ്റ്റ് ഇന്ന് മിക്കവാറും എല്ലാ മേഖലകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഐ.ടി, നേഴ്‌സിങ്, മാധ്യമപ്രവര്‍ത്തനം എന്നിങ്ങനെ നീളുകയാണ് രാത്രി ഷിഫ്റ്റ് ഏർപ്പെടുത്തുന്ന തൊഴിൽ മേഖലകൾ. മാത്രവുമല്ല ഒരു കാലത്തു പുരുഷന്മാർ മാത്രം ആയിരുന്നു രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ആ സ്ഥിയൊക്കെ മാറി. ഇന്ന് പുരുഷനോടൊപ്പം തന്നെ സ്ത്രീകളും ഈ രംഗത്തുണ്ട്.

രാത്രി ജോലി പതിവായാൽ അത് നമ്മുടെ ആരോഗ്യത്തെയും കുടുംബ ഭദ്രതയേയും കുട്ടികളുടെ വളർച്ചയെയും ഒക്കെ സാരമായി ബാധിക്കുമെന്ന കാര്യം മറക്കണ്ട. ഉറക്കമില്ലായ്മ വരുത്തി വെക്കുന്ന പ്രശ്നങ്ങൾ വേറെയും. ഉറക്കത്തിലുണ്ടാകുന്ന ഈ സമയ വ്യത്യാസം നമ്മുടെ ജീനുകളെ ബാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. അതായത് രാത്രി ജോലിയോട് പൊരുത്തപ്പെടാൻ കഴിയാത്തവർക്ക് വിഷാദ രോഗം, ഉത്കണ്ഠ, മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പ്രകടമാകാന്‍ സാധ്യതയുണ്ട്.

പകലിനേക്കാൾ ജോലി ചെയ്യാൻ സുഖം രാത്രിയാണ് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ഇത്തരക്കാർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. രാത്രി ജോലിക്കാര്‍ ഹൃദയ രോഗങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും പൊണ്ണത്തടിക്കും മാനസിക അസ്വസ്ഥതകള്‍ക്കും എളുപ്പം കീഴടങ്ങുന്നു. രാത്രി ഷിഫ്റ്റുകൾ സ്ഥിരമായി വരുന്നതും മാറിമാറി വരുന്നതും എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇതിൽ സ്ഥിരം ഷിഫ്റ്റും മാറി മാറി വരുന്നതും. ഇതില്‍ വില്ലനായി മാറുന്നത് മാറി മാറി വരുന്ന രാത്രി ഷിഫ്റ്റാണ്.

പകലത്തെ പ്രവർത്തികൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ കാരണം ശരീരം വിശ്രമമാവശ്യപ്പെടുമ്പോള്‍ ജോലി ചെയ്യുന്നവരാണ് രാത്രി ജീവനക്കാര്‍. അത് ശരീരത്തിന്റെ ജൈവ ഘടികാരത്തെ തകരാറിലാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇതിനെ ഷിഫ്റ്റ് ലാഗ് എന്നാണ് പറയുന്നത്. അമേരിക്കയിലെ സര്‍ക്കാഡിയന്‍ ലേണിംഗ് സെന്റര്‍ നടത്തിയ പഠനത്തില്‍ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരില്‍ ക്ഷീണം, ഹൃദയ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കൂടുതലാണെന്നു തെളിഞ്ഞു.

ശരീരത്തിന്റെ സ്വാഭാവികമായ ഉറക്കം എന്ന് പറയുന്നത് രാത്രിയിലാണ്. അതിനു പകരമായി പകൽ ഉറങ്ങാമെന്നു വെച്ചാലും അധിക നേരം ഉറങ്ങാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഇതിന്റെ ഫലമായി പേശികള്‍ക്ക് ബലക്ഷയം ഉണ്ടാവുകയും പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധ, വേഗത, ഏകാഗ്രത എന്നിവ കുറയുകയും ചെയ്യുന്നു. തൻമൂലം അപകടങ്ങളും തെറ്റുകളും ഒക്കെ ഉണ്ടാവുക സ്വാഭാവികമായി മാറും.

രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം സർവസാധാരണമാണ്. ഉറക്കമില്ലായ്മ അമിതവണ്ണത്തിനു വഴിവെക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ഉറക്ക നഷ്ടം ബാധിക്കുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. പകൽ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച നോക്കുമ്പോൾ രാത്രി ജോലിക്കാരിൽ കൊളസ്ട്രോള്‍ പ്രശ്നങ്ങളും ഹൃദയരോഗങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയും രാത്രി നല്ല വെളിച്ചത്തിന് കീഴില്‍ ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നത് മെലാട്ടോണിന്‍ ഉല്‍പാദനം കുറയ്ക്കും. ഇത് രോഗപ്രതിരോധ ശേഷി കുറയാൻ കാരണമാകും. ചുരുക്കത്തിൽ നൈറ്റ് ഷിഫ്റ്റിനെ പേടിക്കേണ്ടിയിരിക്കുന്നു എന്ന് സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (22 minutes ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (30 minutes ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (43 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (47 minutes ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (2 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (3 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (3 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (4 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (4 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (5 hours ago)

Malayali Vartha Recommends