Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ശരീരത്തിലെ പുതിയ അവയവത്തിലൂടെ ചികിത്സയുടെ പുതുയുഗത്തിന് തുടക്കം

20 DECEMBER 2017 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികളെ വഹിച്ചുകൊണ്ട് പറക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ രണ്ടാഴ്ചത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയും സംഘവും 10ന് മടങ്ങിയെത്തും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്‌ള

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...

നിര്‍ണായകമായ ശാസ്ത്രപരീക്ഷണങ്ങളില്‍ മുഴുകി ശുഭാംശു ശുക്ലയും സംഘവും...

താഴെ പറയുന്ന ചോദ്യങ്ങള്‍ ചിലപ്പോഴെങ്കിലും നിങ്ങളുടെ മനസ്സില്‍ ഉദിച്ചിട്ടില്ലേ?നിവര്‍ന്നുനില്‍ക്കുമ്പോള്‍ ചെറുകുടലും വന്‍കുടലുമെല്ലാം വയറിലെ ഇടുപ്പുഭാഗത്തേക്ക് ഊര്‍ന്നിറങ്ങി അടിഞ്ഞുകൂടാത്തതെന്താണ്? ശീര്‍ഷാസനം ചെയ്യുമ്പോള്‍ കുടലെല്ലാം ഡയഫ്രമെന്ന ഉരോദര ഭിത്തിയിലേക്ക് കുമിഞ്ഞുവീഴാത്തതെന്താണ്? ചെറുകുടലിനെയും വന്‍കുടലിന്റെ ചില ഭാഗങ്ങളെയും അവയ്ക്ക് ചെറിയതോതില്‍ ചലനസ്വാതന്ത്യ്രം അനുവദിച്ചുതന്നെ വയറ്റിനുള്ളില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ശരീരഭാഗമാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. മെസെന്ററി എന്നാണ് ഈ ഭാഗത്തെ വൈദ്യശാസ്ത്രം വിളിക്കുന്നത്. ദഹനേന്ദ്രിയവ്യൂഹത്തിലെ കുടലും, കരളും, ആഗ്‌നേയഗ്രന്ഥിയും പോലുള്ള സുപ്രധാന അവയവങ്ങള്‍ക്ക് അടുത്ത് വലിയ പരിഗണനയൊന്നും കിട്ടാതെ കിടന്നിരുന്ന മെസെന്ററി ഇപ്പോള്‍ താരപരിവേഷത്തിലാണ്. ഒരു ശരീരഭാഗം എന്ന നിലയില്‍ നിന്ന് ഒരു അവയവമായി അത് ഉയര്‍ത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഒരു പ്രത്യേക ധര്‍മം നിര്‍വഹിക്കുന്ന വ്യതിരിക്തമായ ശരീരഭാഗത്തെയാണ് അവയവമെന്ന് വിളിക്കുന്നത്. (അവയവശബ്ദത്തിന്റെ അര്‍ഥംതന്നെ ഒന്നോടൊന്നു കൂടിച്ചേരാതെ വേറിട്ടുനില്‍ക്കുന്നത് എന്നാണ്). ഏറ്റവും ചെറിയ അവയവമായ പീനിയല്‍ ഗ്രന്ഥി മുതല്‍ വലിയ അവയവമായ കരള്‍ വരെ 78 അവയവങ്ങളായിരുന്നു ഇതുവരെ മനുഷ്യ ശരീരത്തില്‍ ഉണ്ടായിരുന്നത്. ആ സംഘത്തിലേക്ക് മെസെന്ററികൂടി എത്തിയതോടെ മനുഷ്യശരീരത്തിലെ അവയവങ്ങളുടെ എണ്ണം 79 ആയി.

ഉദരത്തിനുള്ളിലെ അവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന പെരിട്ടോണിയം എന്ന സ്തരത്തിന്റെ മടക്കായിട്ടാണ് മെസെന്ററിയെ പരിഗണിച്ചിരുന്നത് എന്നേയുള്ളൂ.അല്ലാതെ മെസെന്ററി വൈദ്യശാസ്ത്രത്തിന് പരിചിതമല്ലാത്ത ശരീരഭാഗമല്ല.ഉദരത്തിനുള്ളിലെ പല അവയവങ്ങളെയും പെരിട്ടോണിയത്തിന്റെ ഈ മടക്കുകളാണ് താങ്ങിനിര്‍ത്തിയിരിക്കുന്നത്. ഇങ്ങനെ തൂങ്ങിക്കിടക്കുന്ന അവയവങ്ങള്‍ക്ക് ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കും. എത്രത്തോളം ചലിക്കാമെന്നതും എത്ര കോണളവില്‍ ചലിക്കാമെന്നതും പെരിട്ടോണിയല്‍ മടക്കുകളുടെ വലിപ്പത്തെയും ദിശയെയും ആശ്രയിച്ചിരിക്കും. ഈ മടക്കുകള്‍ പല പേരിലാണ് അറിയപ്പെടുന്നത്. പലതിന്റെയും പേരുകള്‍ ആരംഭിക്കുന്നത് ഗ്രീക്കില്‍ മധ്യം എന്ന് അര്‍ഥം വരുന്ന മെസ് അല്ലെങ്കില്‍ മെസൊ എന്ന മുന്‍- പ്രത്യയത്തിലാണ്. മുന്‍ പ്രത്യയത്തെത്തുടര്‍ന്ന് താങ്ങി നിര്‍ത്തുന്ന അവയവത്തിനെ സൂചിപ്പിക്കുന്ന വാക്ക് വരുന്നു. ഉദാഹരണമായി മെസെന്റയറി എന്ന വാക്ക് മെസൊ എന്നും എന്ററോണ്‍ എന്നുമുള്ള വാക്കുകളില്‍ നിന്നാണ് വന്നിരിക്കുന്നത്. എന്ററോണ്‍ എന്നാല്‍ ചെറുകുടല്‍ എന്നാണ് അര്‍ഥം. (ചെറുകുടലുമായി ബന്ധപ്പെട്ട ഭാഗത്തെ മാത്രമായിരുന്നു പണ്ട് മെസെന്ററി എന്നു വിളിച്ചിരുന്നത്). വന്‍കുടലിനെ (കോളന്‍) താങ്ങിനിര്‍ത്തുന്നത് മെസൊകോളന്‍ എന്ന മടക്കുകളാണ്. വന്‍കുടലിന്റെ തുടര്‍ച്ചയായി വരുന്ന പെരുംകുടല്‍ (സിഗ്മോയിഡ് കോളന്‍) താങ്ങിനിര്‍ത്തുന്നത് മെസൊ സിഗ്മോയിഡും (സിഗ്മോയിഡ് മെസൊ കോളന്‍) മലാശയം അഥവാ റെക്റ്റം താങ്ങിനിര്‍ത്തുന്നത് മെസൊ റെക്റ്റവുമാണ്.

മെസെന്റഡറി, മെസൊ കോളനുകള്‍, സിഗ്മോയിഡ് മെസൊ കോളന്‍, മെസൊ റെക്റ്റം എന്നിവ വേറിട്ടുനില്‍ക്കുന്ന ഭാഗങ്ങളല്ലെന്നും ഒരവയവത്തിന്റെ തുടര്‍ച്ചയായ ഭാഗങ്ങളാണ് എന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

അയര്‍ലന്‍ഡിലെ ലിമെറിക് സര്‍വ്വകലാശാല ആശുപത്രിയിലെ ഗവേഷകന്‍ ജെ കാല്‍വിണ്ടന്‍ കോഫി, പീറ്റര്‍ ഒ ലിയറി എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. മെസെന്ററി എന്നാണ് അവയവത്തിന് പേരിട്ടത്. ചെറുകുടലുമായി ബന്ധപ്പെട്ട പഴയ മെസെന്ററി ഇനി അവയവമായ മെസെന്ററിയുടെ ഒരുഭാഗം മാത്രമാണ്.

2012-ല്‍ തന്നെ മെസെന്ററി ഒരവയവമാണ് എന്ന സൂചനകള്‍ പ്രൊഫസര്‍ കാല്വിണ്ടന്‍ കോഫിക്ക് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ വിശദമായ പഠനത്തിനുശേഷം 2016 നവംബറിലാണ് അദ്ദേഹം ഇക്കാര്യം ദ ലാന്‍സെറ്റിന്റെ ഗ്യാസ്‌ട്രോ എന്ററോളജി ആന്‍ഡ് ഹെപാറ്റോളജി ജേണലില്‍ പുറത്തുവിട്ടത്.

മെസെന്ററിയെ വളരെക്കാലമായി നമുക്കറിയാമായിരുന്നു. മെസെന്ററിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിശ്വപ്രസിദ്ധനായ ഡാവിഞ്ചിയുടെ രചനകളിലുണ്ട്. ചെറുകുടലും വന്‍കുടലുമായി മെസെന്ററിക്കു ബന്ധമുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിവരണം. പിന്നീട് 1899-ല്‍ വന്‍കുടലിന്റെ ആരോഹണ അവരോഹണ ഭാഗങ്ങള്‍ താങ്ങിനിര്‍ത്തുന്ന (മെസൊകോളന്‍) ഭാഗങ്ങള്‍ ടോള്‍ട്ട് എന്ന ശരീരഘടനാ ശാസ്ത്രജ്ഞന്‍ കണ്ടെത്തി. ചെറുകുടല്‍ മെസെന്ററിയുടെ തുടര്‍ച്ചയാണ് മെസൊകോളന്‍ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. പിന്നീട് മെസൊകോളനുകള്‍, സിഗ്മോയിഡ് മെസൊ കോളന്‍, മെസൊ റെക്റ്റം എന്നിങ്ങനെ ഉദരഭിത്തിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ഭാഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടപ്പോഴൊന്നും ഇവയെല്ലാം പരസ്പരബന്ധിതമാണെന്നും ഏകീകൃത ഘടനയുള്ള ഒരവയവത്തിന്റെ ഭാഗമാണെന്നും ആരും മനസ്സിലാക്കിയിരുന്നില്ല.

രോഗങ്ങളെക്കുറിച്ചുള്ള നിലവിലെ പല വീക്ഷണങ്ങളും മെസെന്ററിയെ അടിസ്ഥാനമാക്കി പുനര്‍നിശ്ചയിക്കേണ്ടിവരും. മെസെന്ററിയുടെ രൂപവും ധര്‍മവും അതില്‍ വരുന്ന മാറ്റങ്ങളും പല ഉദരരോഗങ്ങളെയും (ഉദാഹരണം ക്രോണ്‍രോഗം, കുടല്‍പിരിയല്‍) പുതിയ ഉള്‍ക്കാഴ്ചയോടെ കാണാന്‍ പ്രേരിപ്പിക്കും. ഉദരരോഗങ്ങളില്‍ മാത്രമാകില്ല മെസെന്ററിയുടെ സ്വാധീനം. വയറ്റിലെ കൊഴുപ്പിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന് ഈ അവയവമാണ്. കൊഴുപ്പുമായി ബന്ധമുള്ള പല രോഗങ്ങളിലും നിര്‍ണായകമായ സിറിയാക്ടീവ് പ്രോട്ടീനുകളുടെ അളവിനെ ഈ കൊഴുപ്പുകള്‍ സ്വാധീനിക്കുന്നു.. പൊണ്ണത്തടി, ആതറോസ്‌ക്‌ളീറോസിസ്, പ്രമേഹം തുടങ്ങിയവയെല്ലാം അത്തരത്തിലുള്ള രോഗങ്ങളാണ്. മറ്റ് അവയവവ്യൂഹങ്ങളിലും സ്വാധീനംചെലുത്തുന്നതിനാല്‍ മെസെന്ററിയെ ദഹനേന്ദ്രിയ വ്യൂഹത്തിന്റെ മാത്രം ഭാഗമായി ഇനി കാണാന്‍ സാധിക്കില്ലെന്നാണ് പ്രൊഫസര്‍ കാല്‍വിതന്‍ കോഫിയുടെ അഭിപ്രായം.

പുതിയ അവയവത്തെ അടിസ്ഥാനമാക്കിയുള്ള പഠനമേഖല മെസെന്ററിക് സയന്‍സ് ഇപ്പോള്‍ ജനിച്ചുവീണതേയുള്ളൂ. നാളെകളില്‍ ഇത് വളരുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുത്തുമെന്നും അങ്ങനെ നിലവിലുള്ള പല സങ്കീര്‍ണ ശസ്ത്രക്രിയകളും ലളിതമാക്കാനും, അതുവഴി ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനും കഴിയുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു.

ചെറുകുടലിനെയും വന്‍കുടലിനെയും വയറ്റിനുള്ളിലെ പിന്‍ഭിത്തിയില്‍ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത് മെസെന്ററിയാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. മെസെന്ററിയില്ലായിരുന്നെങ്കില്‍ ചെറുകുടല്‍ എല്ലാംകൂടെ ഇടുപ്പുഭാഗത്തേക്ക് അടിഞ്ഞുകൂടിയേനെ. ചെറുകുടലിന്റെ ചെറിയതോതിലുള്ള ചലനസ്വാതന്ത്യ്രം നഷ്ടപ്പെട്ടേനെ. ചെറുകുടലില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗം കുറയുകയോ, നിലയ്ക്കുകയോ ചെയ്‌തേനെ. വന്‍ കുടലിനെ പ്രത്യേക ആകൃതിയോടെ നിലനില്‍ക്കാന്‍ സഹായിക്കുന്നതും മെസെന്ററിയാണ്. ആഗ്‌നേയഗ്രന്ഥിയും, ആമാശയവും ഒക്കെ വയറ്റില്‍ ഉറപ്പിച്ചിരിക്കുന്ന ഭാഗങ്ങള്‍ മെസെന്ററിയുടെ ഭാഗമാണോ എന്ന അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മെസെന്ററിയിലെ ലസികാഗ്രന്ധികള്‍ക്ക് പങ്കുണ്ട്. ഈ മേഖലയില്‍ ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. മെസെന്ററിയില്‍ പ്രധാനമായും കാണപ്പെടുന്നത് മീസോത്തീലിയം വിഭാഗത്തില്‍പ്പെടുന്ന കോശങ്ങളാണ്. മൂലകോശങ്ങളുടെ ഒരു ഖനിയായാണ് ഈ കോശങ്ങള്‍ അറിയപ്പെടുന്നത്. ഇതും തുടര്‍പഠനങ്ങള്‍ ആവശ്യപ്പെടുന്ന മേഖലയാണ്. മെസെന്ററി ഒരു അവയവമായി അംഗീകരിക്കപ്പെട്ടതോടെ ഇത്തരം പഠനങ്ങള്‍ മെസെന്ററിക് സയന്‍സ് എന്ന പ്രത്യേക ശാഖയുടെ കീഴില്‍ നടത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (2 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (2 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (2 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (2 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (4 hours ago)

നാളെ പഠിപ്പുമുടക്ക്  (5 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (5 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (5 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (5 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (5 hours ago)

സ്വര്‍ണവില കുറഞ്ഞു  (6 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (6 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (6 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (7 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (7 hours ago)

Malayali Vartha Recommends