Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യര്‍ ചിപ്പ് ധാരികളായി ജീവിക്കുന്ന കാലം വന്നുകൊണ്ടേ ഇരിക്കുന്നു...!ചിപ്പു ധാരികള്‍ എത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറക്കും, ക്രെഡിറ്റ് കാര്‍ഡുകളോ, ട്രെയിന്‍ ടിക്കറ്റുകളോ വേണ്ട, പക്ഷേ ഹാക്കു ചെയ്യപ്പെട്ടാല്‍ ഇവരെ പൂര്‍ണ്ണമായും വരുതിയില്‍ നിറുത്താനാവും!

05 JUNE 2018 09:58 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ നിലയില്‍ ശാസ്ത്രം പുരോഗമിക്കുകയാണെങ്കില്‍ എന്തായിരിക്കും നമ്മളടങ്ങുന്ന മനുഷ്യരുടെ ഭാവിയെന്ന് ചില പ്രവചനങ്ങള്‍ നടന്നിട്ടുണ്ട്. അവ സയന്‍സ് ഫിക്ഷനാണെന്നു പറഞ്ഞ് തള്ളിക്കളയാം. പക്ഷേ, എന്താണ് അതെന്ന് ഒരോരുത്തരും അറിഞ്ഞിരിക്കണം.അത്തരം ഒരു ജീവിതമാണത്രെ മനുഷ്യരെ കാത്തിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമസ്ത മേഖലയിലും വാഴുന്ന നാളുകളാണ് വരുന്നതെന്നാണ് വിലയിരുത്തല്‍. ആണവ യുദ്ധം പോലെയുള്ള വിനാശകരമായ കാര്യങ്ങള്‍ സംഭവിച്ച്, ഭൂമി സര്‍വ്വനാശത്തിലേക്കു വീഴുന്നില്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ മേല്‍ പിടിമുറുക്കും. അത്തരം ഒരു കാലത്ത് വെറും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് പ്രൊസസിങ് ശേഷിയുള്ള യന്ത്രങ്ങളോട് എതിരിടണമെങ്കില്‍ മനുഷ്യരും ഭാഗികമായെങ്കിലും യന്ത്രങ്ങളാകണം എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.

അതായത് മനുഷ്യര്‍ ചിപ്പു ധരിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍, ഇപ്പോഴേ ചിപ്പു ധരിച്ചു ജീവിക്കുന്ന മനുഷ്യരുണ്ടോ? ഉണ്ട്. സ്വീഡനില്‍. ഏതാനും വര്‍ഷം മുന്‍പ് ഏകദേശം 150 ആളുകളാണ് ഇങ്ങനെ ജീവിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അത്തരം ആളുകളുടെ സംഖ്യ 3,000 ആയിരിക്കുന്നു. ഇതില്‍ പകുതി പേരും പെണ്‍കുട്ടികളാണ്. അതും വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും.

ഒരു പക്ഷേ, ഇന്നു ജീവിച്ചിരിക്കുന്ന നമ്മളില്‍ പലരും ചിപ്പു ധാരികളായി തീര്‍ന്നേക്കാമെന്നതു കൊണ്ട് ഈ സ്വീഡന്‍കാരുടെ വിശേഷങ്ങള്‍ അറിയാന്‍ ശ്രമിക്കാം, അല്ലെ? പല സ്വീഡിഷ് കമ്പനികളും അവരുടെ ജോലിക്കാരുടെ ത്വക്കിനടിയില്‍ ചിപ്പുകള്‍ ഉറപ്പിക്കുന്നതില്‍ തത്പരരാണ്. ഇതിലൂടെ, അവര്‍ക്ക് ഓഫിസുകളില്‍ താക്കോലുകള്‍ വേണ്ടാതാക്കാം. അവര്‍ എത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറക്കും. ക്രെഡിറ്റ് കാര്‍ഡുകളോ, ട്രെയിന്‍ ടിക്കറ്റുകളോ വേണ്ട. അങ്ങനെ പല സേവനങ്ങളും ചിപ്പുകളുമായി ബന്ധിച്ചു ചെയ്യാം. ഇവര്‍ ത്വക്കിനടിയില്‍ നിക്ഷേപിക്കുന്ന ചിപ്പുകള്‍ക്ക് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ കഴിവാണുള്ളത്. ഇത് ആക്ടിവേറ്റു ചെയ്യുമ്പോള്‍, കോണ്‍ടാക്ട്‌ലെസ് പെയ്‌മെന്റ് സിസ്റ്റത്തില്‍ അല്ലെങ്കില്‍ മൊബൈല്‍ പെയ്‌മെന്റില്‍ നടക്കുന്നതു പോലെ, ചെറിയ അളവില്‍ ഇലക്ട്രോമാഗ്‌നെറ്റിക് തരംഗങ്ങളായി ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ചിപ്പുകള്‍ പാസീവ് ആണ്.

എന്നുപറഞ്ഞാല്‍ ചിപ്പുകളിലുള്ള ഡേറ്റ മറ്റ് ഉപകരണങ്ങള്‍ക്കു വായിക്കാമെങ്കിലും ഇവയ്ക്ക് മറ്റുപകരണങ്ങളിലെ ഡേറ്റ വായിക്കാനാവില്ല. എന്നാല്‍ വളരെ വികസന സാധ്യതയുള്ളതാണ് ഈ സാങ്കേതികവിദ്യ. ഓണ്‍ലൈന്‍ വില്‍പ്പന ശാലകള്‍ തങ്ങളുടെ ഡെലിവറി സ്റ്റാഫ് ഇത്തരം ചിപ്പുകള്‍ ഉപയോഗിക്കണമെന്നു പറയുന്ന കാലം, ഒരു പക്ഷേ, അത്ര അകലെയല്ല. മറ്റു കമ്പനികളും ഇത്തരം ചിപ്പുകള്‍ നിര്‍ബന്ധമാക്കിയേക്കാം.

ഇപ്പോഴത്തെ ചിപ്പു ധാരികളില്‍ പലര്‍ക്കും അതിലെ പുതുമയാണ് പ്രധാന ആകര്‍ഷണീയത. ചിപ്പു വച്ച സ്വീഡനിലെ ജീവനക്കാര്‍ക്ക് ഹാജര്‍ വയ്ക്കാനും, ഭക്ഷണത്തിനു പണമടയ്ക്കാനുമൊക്കെ ഈ ചിപ്പുകള്‍ ഉപയോഗിക്കാനാകുന്നു. ജീവനക്കാരില്‍ പലരും ഇത് ഭാവിയുടെ സാങ്കേതികവിദ്യയായാണ് കാണുന്നത്. എന്നാല്‍ ഇതെല്ലാം ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായേക്കാം. സ്വീഡിഷ് ജനത അവരുടെ സ്വകാര്യത പങ്കുവയ്ക്കാന്‍ മടിക്കുന്നില്ലെന്നാണ് കാണുന്നത്. ഇത്തരത്തിലുള്ള മൈക്രോ ചിപ്പുകളുടെ നിര്‍മാണത്തിനായി അവരില്‍ പലരും വ്യക്തിഗത ഡേറ്റ നല്‍കിയിട്ടുണ്ട്. സ്വീഡനിലെ ഏതു ജോലിക്കാരന്റെയും ശമ്പളം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കു വിളിച്ചു ചോദിച്ചാലും അറിയാമത്രെ. സ്വീഡനിലെ ദേശീയ റെയില്‍വെ കമ്പനിയില്‍ 130 പേര്‍ മൈക്രോ ചിപ്പുകളിലൂടെ ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്യുന്നു. എപ്പിസെന്റര്‍ എന്ന കമ്പനിയും മറ്റു ചിലരുമാണ് പ്രധാനമായും ചിപ്പ് നിക്ഷേപിക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത്. ഒരു അരിമണിയുടെ വലിപ്പമുള്ള ചിപ്പുകളാണ് വിരലിനുള്ളിലല്‍ നിക്ഷേപിക്കുന്നത്. ഇങ്ങനെ ചിപ്പു സ്വീകരിക്കുന്നവര്‍ക്ക് കൈ വീശലിലൂടെ വാതിലുകള്‍ തുറക്കാം, പ്രിന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാം, ഭക്ഷണം വാങ്ങാം, ക്രെഡിറ്റ് കാര്‍ഡും മറ്റും ഉരയ്ക്കുന്നതിനു പകരം ഉപയോഗിക്കാം. എന്നാല്‍ നൈതികമായ ഒരുപറ്റം പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടാമെന്നാണ് ചില സാങ്കേതികവിദ്യാ വിദഗ്ധര്‍ വിശ്വസിക്കുന്നത്.

ചിപ്പുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും അവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്നാണ് അവര്‍ വാദിക്കുന്നത്. ജോലിക്കാര്‍ എത്ര തവണ പണിക്കു വരുന്നുവെന്നും എപ്പോഴൊക്കെ ഓഫീസിനു വെളിയില്‍ ഇറങ്ങുന്നുവെന്നും എന്തൊക്കെ വാങ്ങുന്നുവെന്നുമൊക്കെ ഓഫീസ് ഉടമകള്‍ക്ക് അറിയാം. മറ്റൊരു പ്രശ്‌നം സ്മാര്‍ട് ഫോണുകളും ക്രെഡിറ്റ് കാര്‍ഡും മാറ്റിവയ്ക്കാവുന്നതുപോലെ ചിപ്പുകള്‍ നീക്കം ചെയ്യാനാവില്ല.
ഈ ചിപ്പ് സിസ്റ്റം മറ്റു രാജ്യങ്ങളിലേക്കും വരാനും മറ്റു പല കമ്പനികളും ഉപയോഗപ്പെടുത്താനുമുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത്തരം ചിപ്പുകളെപ്പോലെ പരിമിത ശേഷിയുമായിട്ടായിരിക്കില്ല ഭാവിയിലെ ചിപ്പുകള്‍ എത്തുക എന്നാണ് പറയുന്നത്.

ചിപ്പ്ബന്ധിത ജീവിതത്തില്‍ ആളുകള്‍ക്ക് ഒന്നും ഒളിച്ചു വയ്ക്കാന്‍ ഉണ്ടാവില്ല. 2013-ല്‍ ഗൂഗിളിന്റെ അന്നത്തെ പ്രധാനികളില്‍ ഒരാളായിരുന്ന എറിക് സ്മിഡ്റ്റ് നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞതും ഓര്‍ക്കുന്നു. നാളെ ഒരാളെ ഹാര്‍ട്ട് അറ്റാക്ക് വന്ന ശേഷം ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം, 'നിങ്ങള്‍ക്ക് ഹൃദയാഘാതം വരാന്‍ പോകുന്നു, എത്രയും വേഗം ആശുപത്രിയിലെത്തുക' എന്ന് ഡോക്ടര്‍ രോഗിയെ വിളിച്ചു പറയുന്ന കാലം വരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ സാങ്കേതികവിദ്യ ബന്ധിതമായ ഒരു ഭാവിയാണ് ഇന്നു ജീവിച്ചിരിക്കുന്ന ചെറുപ്പക്കാരെയെങ്കിലും കാത്തിരിക്കുന്നതെന്നു വേണം കരുതാന്‍.

എന്നാല്‍ ഇതൊന്നും പൂര്‍ണ്ണമായും ശുഭസൂചകമല്ല. ഏതു ടെക്‌നോളജിയും ഹാക്കു ചെയ്യപ്പെടാം. അതിശക്തമായ ചിപ്പുകളുമായി ജീവിക്കേണ്ടി വരുന്നവരെ പൂര്‍ണ്ണമായും വരുതിയില്‍ നിറുത്താനും സാങ്കേതിക വിദ്യയ്ക്കായേക്കാം. പക്ഷേ, അതെല്ലാം ഇപ്പോള്‍ സയന്‍സ് ഫിക്ഷനു വിടാം. ഇപ്പോള്‍, ചിപ്പ് ബന്ധിത ജീവിതം നമ്മളില്‍ ചിലരെങ്കിലും വരും പതിറ്റാണ്ടുകളില്‍ അനുഭവിക്കാന്‍ പോകുന്നുവെന്ന കാര്യം തീര്‍ച്ചയാണെന്ന് മാത്രം പറയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (12 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (27 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (36 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (47 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (57 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends