Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ

വെള്ളിത്തിരയിൽ വിസ്മയം തീർത്ത് അമിതാഭ് ബച്ചനും ആമിര്‍ ഖാനും; 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' ട്രെയിലര്‍ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു; ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും

27 SEPTEMBER 2018 04:58 PM IST
മലയാളി വാര്‍ത്ത

അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഒന്നിച്ചെത്തുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' ട്രെയിലര്‍ റിലീസായി. ആക്ഷന്‍ പിരീഡ് ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍'. യഷ് രാജ് ഫിലിംസാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ട്രെയിലര്‍ ഹോളിവുഡിലെ വിഖ്യാത ചിത്രം പൈററ്റ്‌സ് ഓഫ് ദി കരീബിയനെയും നായകന്‍ ജോണി ഡെപ്പിനെയും അനുസ്മരിക്കും വിധമാണ്. ഇതിനോടകം തന്നെ ട്രെയിലറും ചിത്രവും ചര്‍ച്ചയായി കഴിഞ്ഞു. ആരാധകരധികവും ചിത്രം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയാണെന്ന തരത്തിലുള്ള കമന്റുകളും ട്രെയിലറിന്‌ആരാധകര്‍നല്‍കുന്നുണ്ട്. നായകന്‍ ആമിര്‍ഖാനും ജോണിഡെപ്പിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

1795 ലെ കഥയാണ് ചിത്രം പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്ബനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നതെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്. ഫിലിപ്പ് മെഡോസ് ടെയ്ലറുടെ നോവലായ 'കണ്‍ഫെഷന്‍സ് ഓഫ് എ തംഗ് ആന്‍ഡ് ദ കള്‍ട്ട് ഓഫ് ദ തഗ്ഗീ' യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. മുന്‍പ്, ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ്‍ ക്ലീവ് എന്നിവരുടെ മോഷന്‍ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.ധൂം3'ക്ക് ശേഷം വിജയ് കൃഷ്ണ ആചാരി സംവിധാനം നിര്‍വ്വഹിക്കുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ആക്ഷന്‍- അഡ്വഞ്ചര്‍ ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 minutes ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (16 minutes ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (1 hour ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (2 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (2 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (2 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (2 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (2 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (2 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (3 hours ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (3 hours ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (3 hours ago)

Malayali Vartha Recommends