Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

മദ്യലഹരിയിൽ ബോധരഹിതയായ എന്നെ അയാള്‍ ‍മതിവരുവോളം ഉപയോഗിച്ചു; ഉറക്കമുണർന്നപ്പോൾ സഹിക്കാൻ വയ്യാത്ത വേദയോടോപ്പം ശരീരത്തിൽ മുഴുവൻ ക്ഷതങ്ങൾ: ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതിൽ മുഴുങ്ങുന്നുണ്ട്: അപ്പോഴും ഷാരുഖാൻ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു... ഷാരൂഖാന്റെ ഉറ്റ സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി നടി

13 OCTOBER 2018 01:07 PM IST
മലയാളി വാര്‍ത്ത

ഷാരൂഖ് ഖാന് ‍നായകനായ രാവൺ, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ മെറാനി മദ്യം നൽകി ബോധരഹിതയാക്കി ക്രൂര പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലുമായി ഡൽഹി സ്വദേശിയായ നടി. ഒരു മാധ്യമത്തിന് മുന്നിലായിരുന്നു നടി പീഡനം തുറന്നുപറഞ്ഞത്.

സിനിമയുടെ ബന്ധപ്പെട്ട് ഹോട്ടൽമുറിയിൽ താമസിക്കുകയായിരുന്നു ഞാൻ. മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേയ്ക്ക് കയറി വന്നു. മദ്യം ഉപയോഗിക്കുന്നയാളല്ല ഞാൻ. പക്ഷേ മൊറാനി ബലപ്രയോഗത്തിലൂടെ എന്നെ കുടിപ്പിച്ചു. മദ്യലഹരിയിൽ ബോധരഹിതയായ എന്നെ അയാള്‍ ‍മതിവരുവോളം ഉപയോഗിച്ചു. ഉറക്കമുണർന്നപ്പോൾ സഹിക്കാൻ വയ്യാത്ത വേദയോടോപ്പം എന്റെ ശരീരത്തിൽ മുഴുവൻ ക്ഷതങ്ങളായിരുന്നു. 21 വയസ് മാത്രമായിരുന്നു എന്റെ പ്രായം. അച്ഛനോളം പ്രായമുളള ഒരു മനുഷ്യന്റെ ക്രൂരവിനോദത്തിന് ഇരയാകുകയായിരുന്നു ഞാൻ. മാനസികവും ശാരീരികവുമായി ഞാൻ തളർന്നു.

മൊറാനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതിൽ മുഴുങ്ങുന്നുണ്ട്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ എന്റെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. അതിനുശേഷം സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നു. മറ്റുളളരോട് സംസാരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. പുറംലോകം കാണാതെ ജീവിക്കുകയായിരുന്നു ഞാൻ.

2015 സെപ്തംബർ 12 ന് അയാൾ എന്നെ വീണ്ടും വിളിപ്പിച്ചു. ഹൈദരാബാദിലെ ഫിലിംസിറ്റിയിൽ ഗത്യന്തരമില്ലാതെ എനിക്ക് ചെല്ലേണ്ടി വന്നു. ചെന്നില്ലെങ്കിൽ എന്റെ കുടുംബാംഗങ്ങളുടെ ഫോണിൽ എന്റെ നഗ്നചിത്രമെത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. നഗ്നചിത്രങ്ങൾ കാണിച്ച് എന്നെ വീണ്ടും ഭീഷണിപ്പെടുത്തി. വീണ്ടും എന്നെ അയാൾ പീഡിപ്പിച്ചു.

തൊട്ടടുത്ത മുറികളിൽ ഷാരുഖ് ഖാനും വരുൺ ധവാനും രോഹിത് ഷെട്ടിയുമുണ്ടെന്ന് അയാൾ എന്നോട് പറഞ്ഞു. എന്നെ പുറത്തുവിടാതെ മണിക്കൂറുകൾ തടഞ്ഞുവെച്ച് പീഡിപ്പിച്ചു. നിർവാഹമില്ലാതെയാണ് ഞാൻ ഒടുവിൽ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയെങ്കിലും ആരും ഗൗനിച്ചില്ല.

അയാള്‍ വലിയ നിര്‍മ്മാതാവാണ്. ഉന്നതങ്ങളില്‍ പിടിയുളളയാള്‍. അതുകൊണ്ടാകാം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നത്. എത്രമാത്രം ഭീകരമായിരുന്നു ആ ദിനങ്ങള്‍ എന്നു പോലും എനിക്കു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ ഭാഗം വാദിക്കാന്‍ ഒരു വക്കീല്‍ പോലും തയ്യാറായില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്രമായിരുന്നു ആശ്രയം. അവരും അയാളുടെ സ്വാധീനവലയത്തിലാണെന്ന് എനിക്കു തോന്നി.

എന്നോട് സംസാരിക്കാന്‍ സമയമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. ജില്ലാ കോടതിയില്‍ വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാനായി ആവശ്യപ്പെട്ടു. കോടതിയില്‍ മനോവ്യഥയോടെ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാന്‍. നഗ്‌നചിത്രവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഫോണില്‍ കൃതിമത്വം കാട്ടിയാണ് മൊറാനി രക്ഷപ്പെട്ടത്. കോടതി അയാള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കി.

ഷാരൂഖ് ഖാനെ സഹപ്രവര്‍ത്തകയെന്ന നിലയ്ക്കപ്പുറം ഏറെ പരിചയമില്ല. അദ്ദേഹത്തെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കണമെന്ന് ആഗ്രഹവുമില്ല. ഷാരൂഖ് ഖാനെ പോലെയുളള ഒരു താരത്തിന് എങ്ങനെയാണ് മൊറാനിയെ പോലെയുളള ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരെ കേസുണ്ട്. അഴിമതി ആരോപണമുളള പീഡനക്കേസില്‍ പ്രതിയായിട്ടുളള ഒരാള്‍ക്കൊപ്പം ഷാരൂഖിനെ പോലെയൊരാള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു നടി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശദീകരണംതേടി ഹൈക്കോടതി  (5 minutes ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (18 minutes ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (22 minutes ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (32 minutes ago)

പ്രതിഫലം 1000 രൂപ  (43 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (55 minutes ago)

സംഗീത മാസ്മരമൊരുക്കുന്നു  (59 minutes ago)

ഔപചാരിക വിരമിക്കൽ  (1 hour ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (1 hour ago)

എംബസി അവസാനിപ്പിച്ചു  (1 hour ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (1 hour ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (2 hours ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (2 hours ago)

Malayali Vartha Recommends