വിവാഹ മോചനത്തിനായി ഇരുവരും കുടുംബ കോടതിൽ, 24 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം സൽമാൻ ഖാന്റെ സഹോദരൻ വിവാഹ ബന്ധം വേർപെടുത്തുന്നു

24 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം സൽമാൻ ഖാന്റെ സഹോദരൻ വിവാഹമോചിതനാകുന്നു.സൊഹൈലും സീമ ഖാനും വേർപിരിയാൻ
നിയമപരമായുള്ള തയ്യാറെടുപ്പുകളിലാണ്.വിവാഹ മോചനത്തിനായി ഇരുവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു.
2017 മുതൽ ഇവർപരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിർവാൻ, യോഹൻ എന്നീ രണ്ട് മക്കൾ ദമ്പതികൾക്ക് ഉണ്ട്.നിർമ്മാതാവും സംവിധായകനും കൂടിയാണ് സൊഹൈൽ1998 ലായിരുന്നു സീമയെ വിവാഹം കഴിക്കുന്നു.സൽമാൻ ഖാനും ഇളയസഹോദരനായ അർബാസ് ഖാനും ഒന്നിച്ച പ്യാർ കിയാ തോ ഡർനാ ക്യാ എന്ന ചിത്രത്തിന്റെ സംവിധാനം സൊഹൈൽ ആയിരുന്നു.
സൽമാൻ ഖാൻ സിനിമകളിൽ അതിഥി താരമായും സൊഹൈൽ ബിഗ് സ്ക്രീനിൽ തിളങ്ങി. പത്തോളം ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത രാധെ ആണ് അവസാനം നിർമിച്ച ചിത്രം. സൽമാൻ ഖാൻ ആയിരുന്നു നായകൻ.
https://www.facebook.com/Malayalivartha