ടെലിവിഷന്‍ ഷോയില്‍ ഉള്ളിവില തെറ്റായി പറഞ്ഞ് അലിയ ഭട്ട്; നടിയെ കളിയാക്കി സോഷ്യല്‍ മീഡിയ

ആര്‍ക്കാണ് മണ്ടത്തരം പറ്റാത്തത് എന്നാലും ഇങ്ങനെ പറ്റുമോ എന്നു ചോദിച്ച് ആലിയക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ ട്രോളുകള്‍ നിറയുന്നു. ആലിയ വായ തുറക്കുന്നത് മണ്ടത്തരം പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണെന്നാണ് മിക്കവരും പറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ കൂട്ടക്കൊലയ്ക്ക് പലപ്പോഴും വിധേയയാവാറുണ്ട് ആലിയ. ഇപ്പോള്‍ അത്തരമൊരു അക്രമണത്തിന് നടി വീണ്ടും ഇരയായിരിക്കുകയാണ്.
കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന പ്രശസ്തമായ ഷോയില്‍ തന്റെ പുതിയ ചിത്രം ഷാന്താറിന്റെ പ്രമോഷന് എത്തിയതായിരുന്നു ആലിയ. ഒപ്പം ചിത്രത്തിലെ നായകന്‍ ഷഹിദ് കപൂറും. ആലിയയോട് ഷോയുടെ അവതാരകന്‍ കപില്‍ ചോദിച്ചു എത്രയാണ് ഒരു കിലോ ഉള്ളിയുടെ വില താരത്തിന് ആലോചിക്കേണ്ടിവന്നില്ല കിലോയ്ക്ക് എഴുരൂപ.
കാണികള്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ താരം മാറ്റി 17 രൂപ. എന്തായാലും കപിലും, ഷാഹിദും ആലിയയെ വെറുതെ വിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രപതി ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാന്‍ എന്ന് ഉത്തരം പറഞ്ഞ ആലിയയുടെ ഉള്ളിവിലയാണ് പുതിയ ട്രോളായി പ്രചരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha