മഹാഭാരതം' പരമ്പരയില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു.

മഹാഭാരതം' പരമ്പരയില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീര്‍ (68) അന്തരിച്ചു. അര്‍ബുധ രോഗബാധിതനായിരുന്നു. കര്‍ണവേഷത്തിലൂടെ രാജ്യത്തെങ്ങും പരിചിതനായ പങ്കജ് ധീര്‍ തൊണ്ണൂറുകളിൽ ശ്രദ്ധേയമായ നിരവധി ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ചന്ദ്രകാന്ത, ദ് ഗ്രേറ്റ് മറാത്താ, യുഗ്, സസുരാൽ സിമാർ കാ തുടങ്ങിയ പരമ്പരകളും ശ്രദ്ധിക്കപ്പെട്ടു. നിരവധി ബോളിവുഡ് സിനിമകളിലും വേഷമിട്ടു. ജയറാം നായകനായ ‘രണ്ടാംവരവ്’ (1990)എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. പഞ്ചാബ് സ്വദേശിയായ പങ്കജ് ധീര്‍ സംവിധായകന്‍ സി എൽ ധീറിന്റെ മകനാണ്. ഭാര്യ അനിത ധീര്‍ കോസ്റ്റ്യൂം ഡിസൈനറാണ്. നടനായ നികിതിന്‍ ധീര്‍ മകനാണ്.
"
https://www.facebook.com/Malayalivartha