മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി അന്തരിച്ചു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് സൂചനകൾ. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം 1940 ജനുവരി 1-ന് ജയ്പൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തിലാണ് അസ്രാനി ജനിച്ചത്. സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ജയ്പൂരിലെ രാജസ്ഥാന്‍ കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. പഠനച്ചെലവുകള്‍ക്കായി ജയ്പൂരിലെ ഓള്‍ ഇന്ത്യ റേഡിയോയില്‍ അദ്ദേഹം വോയിസ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.
1960 മുതല്‍ 1962 വരെ സാഹിത്യ കല്‍ഭായ് താക്കറില്‍ നിന്ന് അസ്രാനി അഭിനയം പഠിച്ചു, പിന്നീട് 1964-ല്‍ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) ചേര്‍ന്നു. 1967-ല്‍ പുറത്തിറങ്ങിയ 'ഹരേ കാഞ്ച് കി ചൂടിയാം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
"
https://www.facebook.com/Malayalivartha