ഷാരൂഖിന്റെ ഡ്രസിങ് സ്‌റ്റൈല്‍ സൂപ്പര്‍ : ദീപിക

ദീപികയ്ക്ക് തന്റെ ഭാവി വരനെ കുറിച്ച് ചില കാഴ്ച്ചപ്പാടുകളുണ്ട്. അതില്‍ പ്രധാനമാണ് വരന്റെ ഡ്രസിങ് സൈറ്റല്‍. തന്റെ പുരുഷന്‍ ഷാരൂഖ് ഖാനെപ്പോലെ വസ്ത്രം ധരിക്കുന്നവന്‍ ആയിരിക്കണമെന്നാണ് ദീപിക പറയുന്നത്. ഷാരൂഖിന്റേതു പോലുള്ള ഡ്രസിങ് സ്‌റ്റൈല്‍ ആണ് തന്റെ ജീവിതത്തില്‍ വരുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടതെന്നാണ് ദീപിക പറയുന്നത്.
അദ്ദേഹം എന്തു വസ്ത്രം ധരിച്ചാലും വളരെ കംഫര്‍ട്ടബിള്‍ ആണ്. അടിച്ചു പിരിഞ്ഞെങ്കിലും മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂറിനും നല്ലൊരു പേഴ്‌സണല്‍ സ്‌റ്റൈല്‍ ഉണ്ടെന്നു ദീപിക പറയുന്നു. ഇനി ഇവരെയൊക്കെ പുകഴ്ത്തുമ്പോള്‍ നിലവിലെ കാമുകനെന്നു ഗോസിപ്പു കേള്‍ക്കുന്ന രണ്‍വീറിനെക്കുറിച്ചു പറഞ്ഞില്ലെങ്കില്‍ മോശമാകും എന്നോര്‍ത്തിട്ടാണോ എന്തോ രണ്‍വീറിന്റെയും ഡ്രസിങ് സെന്‍സിനെ ദീപിക പുകഴ്ത്തിയിട്ടുണ്ട്.
വളരെ വ്യത്യസ്തമായ സ്‌റ്റൈല്‍ ഉള്ളയാളാണ് രണ്‍വീര്‍. അദ്ദേഹം വളരെ ആത്മവിശ്വാസമുള്ളയാളും ഊര്‍ജസ്വലനും അങ്ങേയറ്റം ഉത്സാഹിയുമാണ്. ഇതെല്ലാം രണ്‍വീര്‍ ധരിക്കുന്ന വസ്ത്രധാരണത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ദീപിക പറയുന്നു. തന്നെ കുറ്റം പറഞ്ഞ സോനത്തിന്റെ ഡ്രസിങ് സ്‌റ്റൈലിനെയും ദീപിക പുകഴ്ത്താന്‍ മറന്നില്ല. സോനവും കല്‍ക്കിയും നല്ല ഡ്രസിങ് സ്‌റ്റൈല്‍ പിന്തുടരുന്നവരാണ്. നായികമാരില്‍ ഇപ്പോഴും ആരാധന ഹേമമാലിനിയെയും ശ്രീദേവിയെയും ആണെന്നും ദീപിക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha