ഷാരൂഖ് ഖാനും മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ടീം സ്വന്തമാക്കുന്നു

വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ടീം സ്വന്തമാക്കാന്‍ ബോളിവുഡിന്റെ കിംഗ് ഖാനും രംഗത്ത്. ടീം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ ടീമായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയാണ് ഷാരൂഖ്. 2016 ജനുവരി 26 മുതല്‍ അമേരിക്കയില്‍ ആരംഭിക്കുന്ന എംസിഎല്ലില്‍ ആറു ടീമുകളാണ് പങ്കെടുക്കുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് പരമ്പരകള്‍ നടക്കുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷെയ്ന്‍ വോണ്‍, വസീം അക്രം, ആദം ഗില്‍ക്രിസ്റ്റ്, മഹേല ജയവര്‍ധന, കുമാര്‍ സംഗാക്കാര, വീരേന്ദര്‍ സേവാഗ്, ബ്രയാന്‍ ലാറ എന്നിവര്‍ നയിക്കുന്ന ടീമുകളാണ് എംസിഎല്ലില്‍ അണിനിരക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha