ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്

ബോളിവുഡ് സിനിമാ താരം ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ടാണ് സമന്‍സ്. ഷാറൂഖ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്ഇഎംഎ) ലംഘിച്ചുവെന്നാണ് കുറ്റം. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.
ഷാറൂഖ് ഖാനും നടി ജൂഹി ചൗളയും അവരുടെ ഭര്‍ത്താവ് ജയ് മേത്തയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥര്‍. ഇവര്‍ ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് എഫ്ഇഎംഎ നിയമങ്ങള്‍ തെറ്റിച്ചുവെന്നാണ് കുറ്റം. സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഷാരൂഖ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha