ബോളിവുഡ് താരത്തിന്റെ പരാതി; ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് സ്പിന്നര്‍ അമിത് മിശ്ര ബാംഗളൂരുവില്‍ അറസ്റ്റില്‍. കയ്യേറ്റം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയില്‍ മൂന്നു മണിക്കൂറോളം മിശ്രയെ ചോദ്യം ചെയ്തശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശാരീരികമായി ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമിത് മിശ്രയ്ക്ക് എതിരെ മിശ്രയുടെ സുഹൃത്തും ബോളിവുഡ് നടിയും നിര്‍മാതാവുമായ വന്ദന ജയിനാണ് പോലീസില്‍ പരാതിനല്‍കിയത്. ഹോട്ടലില്‍ കാണാനെത്തിയ തന്നെ അമിത് മിശ്ര ഇലക്ട്രിക്ക് കെറ്റില്‍ ഉപയോഗിച്ച് അടിച്ചു. മോശമായ ഭാഷയില്‍ സംസാരിച്ചു. സാരമായി പരിക്കേറ്റ താന്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പരാതിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്നിങ്ങനെയാണ് വന്ദനയുടെ പരാതിയില്‍ പറയുന്നത്.
പരാതി പരിഗണിച്ച പോലീസ് ഹോട്ടല്‍ ജീവനക്കാരില്‍നിന്നും മൊഴിയെടുത്തു. തുടര്‍ന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനില്‍ ഹാജരാകാന്‍ മിശ്രയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്‌റ്റേഷനിലെത്തിയ മിശ്രയെ ചോദ്യം ചെയ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീം ബംഗാള്‍ ടൈഗേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് വന്ദന(34). കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പരാതിയില്‍ വന്ദന ചൂണ്ടിക്കാണിക്കുന്നതായി പോലീസ് പറയുന്നു.
ഡല്‍ഹി സ്വദേശിയായ സുഹൃത്തുവഴിയാണ് അമിത് മിശ്ര വന്ദനയെ പരിചയപ്പെടുന്നത്. പിന്നീട് ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് എത്തുമ്പോളെല്ലാം മിശ്ര വന്ദനയുമായി കൂടിക്കാഴ്ച നടത്തിപ്പോന്നിരുന്നു. ബംഗളൂരു സന്ദര്‍ശിക്കുമ്പോഴെല്ലാം ക്രസന്റ് റോഡിലെ വന്ദനയുടെ ഫഌറ്റിലാണ് മിശ്ര താമസിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരുടെയും ബന്ധം അത്ര രസത്തിലായിരുന്നില്ല. മിശ്ര തന്നെ മനപ്പൂര്‍വം ഒഴിവാക്കുന്നതായി വന്ദനയ്ക്ക് പലപ്പോഴും തോന്നിയിരുന്നു. ഇതിനെക്കുറിച്ച് ചോദിക്കാനാണ് വന്ദന മിശ്രയുടെ മുറിയിലെത്തിയത്. മിശ്രയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തകാര്യം ബി.സി.സി.ഐയേയും ബംഗളൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അമിത് മിശ്രക്ക് ജാമ്യം ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha