പുരസ്‌കാരം തിരികെ നല്‍കില്ലെന്ന് വിദ്യാ ബാലന്‍

ദേശീയ പുരസ്‌കാരം തിരിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. തനിക്ക് പുരസ്‌കാരം നല്‍കിയത് സര്‍ക്കാരല്ല, മറിച്ച് രാജ്യത്തെ ജനങ്ങളാണെന്നും വിദ്യ പറഞ്ഞു. അതൊടൊപ്പം തന്നെ താന്‍ രാഷ്ടീയത്തിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാ പറഞ്ഞു.
സാമൂഹിക വിഷയങ്ങളില്‍ പ്രവര്‍ത്തിക്കണോയെന്നത് ഒരു വ്യക്തിയുടെ തീരുമാനമാണ്, ഒരു പ്രത്യേക കാര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരും നിര്‍ബന്ധിക്കപ്പെടരുതെന്നും വിദ്യ പറഞ്ഞു പുനെ ഫിലിം ഇന്‍സ്‌റിറ്റിയൂട്ട് സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചും ചലച്ചിത്ര പ്രവര്‍ത്തകര്‍ പുരസ്‌കാരം തിരികെ നല്‍കുന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു വിദ്യ ബാലന്‍.
2012 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവാണ് വിദ്യാ ബാലന്‍. \'ഡേര്‍ട്ടി പിച്ചര്‍\' എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കിയും നടിയെ ആദരിക്കുകയുണ്ടായി. ദേശീയ പുരസ്്കാരങ്ങള്‍ ഇതിന് മുമ്പ് നിരവധി പേര്‍ തിരികെ നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് പുരസ്‌കാരം തിരികെ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha