ശ്രീദേവി അണിഞ്ഞ ആ മനോഹര സാരികൾ ലേലത്തിന്...! "ഇംഗ്ലിഷ് വിംഗ്ലിഷിൽ "താരം ധരിച്ചിരുന്ന സാരികൾ വർഷങ്ങളായി സൂക്ഷിച്ചുവെച്ച് സംവിധായിക ഗൗരി ഷിൻഡെ...!

2018 ഫെബ്രുവരിയിലാണ് നടി ശ്രീദേവി വിടവാങ്ങുന്നത്. പകരം വയ്ക്കാന്‍ അന്നും ഇന്നും വേറെ ഒരു നടി ഉണ്ടായിട്ടില്ലെന്ന എന്നതാണ് വസ്തുത. ശ്രീദേവിക്ക് മുമ്പ് ഒന്നാം നമ്പര്‍ നായികമാരായി ഏറ്റവും തിളങ്ങിയിട്ടുള്ളത് ഹേമമാലിനി, രേഖ, മൗഷമി, സീനത്ത് അമന്‍, രാഖി, പര്‍വീന്‍ ബാബി, അങ്ങനെ കുറെ നടിമാരാണ്.
പക്ഷെ ശ്രീദേവിയുടെ വരവോടെ ഈ നടിമാര്‍ എല്ലാം അപ്രസക്തരായി മാറുകയായിരുന്നു. അമിതാഭ് ബച്ചന്‍ സൂപ്പര്‍ താരമായി വിലസുന്ന സമയത്ത് അതേ താരപദവിയില്‍ എത്തിയ നടിയാണ് ശ്രീദേവി.
15 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയ സിനിമയായിരുന്നു ഇംഗ്ലിഷ് വിംഗ്ലിഷ്. ഒക്ടോബർ 5, 2012 ൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലിഷ് വിംഗ്ലിഷിൽ നടി ശ്രീദേവി അണിഞ്ഞ സാരികൾ ലേലം ചെയ്യുകയാണ്.ചിത്രത്തിൽ ശ്രീദേവിയുടെ കഥാപാത്രം ധരിച്ചിരുന്ന മനോഹര സാരികൾ ഒരുക്കിയത് പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജിയാണ്. സിനിമയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ലേലം.
ലേലത്തുക പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് നൽകുക. ‘ഇത്രയും വർഷമായി ശശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിയുടെ സാരികൾ ഞാൻ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. ഈ സാരികളാണ് ലേലത്തിന് വയ്ക്കുന്നത്. പത്താം വാർഷികത്തോടനുബന്ധിച്ച് അന്ധേരിയിൽ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങും ഉണ്ടാകുമെന്നും സംവിധായിക ഗൗരി ഷിൻഡെ പറഞ്ഞു.
https://www.facebook.com/Malayalivartha