കാറിനുള്ളിൽ മോഡലുമായി സിനിമ നിർമ്മാതാവായ ഭർത്താവിന്റെ ലീലാവിലാസം: കയ്യോടെ പൊക്കിയപ്പോൾ ഭാര്യയെ തട്ടിവീഴ്ത്തി കാലിലൂടെ കാർ മുന്നോട്ടെടുത്ത് ചീറിപ്പാഞ്ഞു: ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് കാറിൽ നിന്ന് ഇറങ്ങി പോലും നോക്കിയില്ല; ഒമ്പത് വർഷം ഒരുമിച്ച് ജീവിച്ചിട്ട്, 9 സെക്കൻഡ് പോലും തന്നെക്കുറിച്ച് ചിന്തിച്ചില്ലെന്ന് നടി യാസ്മിൻ

ഭാര്യയെ കാർ ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്‌ക്കെതിരെ കേസെടുത്തു. മോഡൽ ആയ യുവതിക്കൊപ്പം കമാൽ കാറിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭാര്യയും നടിയുമായ യാസ്മിൻ ചോദ്യം ചെയ്തതോടെ ഇടിച്ച് വീഴ്ത്തി കാലിലൂടെ കാർ കയറ്റുകയായിരുന്നു. ഈ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കമൽ കിഷോർ മിശ്രയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 279, 338 വകുപ്പുകൾ പ്രകാരം അംബോലി പോലീസ് കേസ് എടുത്തിട്ടുണ്ട്.
മറ്റൊരു സ്ത്രീയുമായി ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. അടുത്തിടെ അന്ധേരിയിലെ ഒരു വീടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിൽ വെച്ച് യുവതിയുമായി അടുത്തിടപഴകുന്നത് ഭാര്യ കണ്ടിരുന്നു. ഈ കാര്യം ചോദിക്കാൻ കാറിനടുത്തേക്ക് പോയി. കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞെങ്കിലും വാതിൽ തുറക്കാത്തപ്പോൾ അവൾ ഉറക്കെ നിലവിളിച്ചു. ഇതോടെ ആശയക്കുഴപ്പത്തിലായ മിശ്ര ഉടൻ തന്നെ കാറിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിൽ കാർ ഇടിച്ച് യാസ്മിൻ വീഴുകയായിരുന്നു.
എന്നാൽ, കിഷോർ കാർ നിർത്താതെ ഭാര്യയുടെ കാലിലൂടെ കാർ മുന്നോട്ടെടുത്തു. ഉറക്കെ നിലവിളിച്ചപ്പോൾ നാട്ടുകാരനായ ഒരാൾ ഓടിയെത്തി യാസ്മിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ തലയ്ക്കും കാലിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംവിധായകൻ ഇപ്പോഴും ഒളിവിലാണ്, കമൽ കിഷോറിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രസ്താവനയും വന്നിട്ടില്ലെന്ന് പോലീസ് പറയുന്നു.
ഒക്‌ടോബർ 19 ന് വെസ്റ്റ് അന്ധേരിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലാണ് സംഭവം. സിനിമാ നിർമ്മാതാവ് മറ്റൊരു സ്ത്രീയുടെ കൂടെ കാറിൽ ഉണ്ടായിരുന്നുവെന്നും ഇയാളെ അന്വേഷിച്ച് ഭാര്യ സ്ഥലത്തെത്തിയെന്നും പോലീസ് പറഞ്ഞു. പാർക്കിംഗ് സ്ഥലത്ത് വെച്ച് നിർമ്മാതാവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഡ്രൈവറുടെ സ്ഥലത്ത് ഇരുന്ന മിശ്ര ഭാര്യയെ ഇടിച്ച് കാർ ഓടിക്കുകയായിരുന്നു. നിലത്തുവീണ ഭാര്യയുടെ കാലുകൾക്കും തലയ്ക്കും കൈകൾക്കും പരിക്കേറ്റു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് നടിയും ഭാര്യയുമായ യാസ്മിൻ പറയുന്നത് ഇങ്ങനെ....
നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായ കമൽ കിഷോർ മിശ്ര ഇപ്പോൾ മറ്റൊരു മോഡലുമായി ബന്ധത്തിലാണ്. മറ്റൊരു സ്ത്രീക്കൊപ്പം കൈയോടെ പിടികൂടിയപ്പോൾ ഭർത്താവ് കാർ വേഗത്തിൽ ഓടിക്കാൻ ശ്രമിച്ച് തനിക്ക് ഗുരുതരാമായി പരിക്കേറ്റു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. താൻ കാറിന് അടുത്തേയ്ക്ക് എത്തിയപ്പോൾ മോഡൽ ആയിഷ സുപ്രിയ മേമനെ കാറിൽ ഒപ്പമിരുത്തിയത് കാണാൻ ഇടയായി. മറ്റൊരു മോഡലുമായി എന്റെ ഭർത്താവിനെ കണ്ടപ്പോൾ കാറിന്റെ ഗ്ലാസ്സിൽ തട്ടി നിങ്ങൾ അൽപ്പനേരം പുറത്തിറങ്ങൂ എന്ന് പറഞ്ഞുവെന്ന് യാസ്മിൻ പറഞ്ഞു. എനിക്ക് നിങ്ങളോട് ഒരു കാര്യം സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ കാർ വേഗത്തിൽ മുന്നോട്ട് എടുക്കുകയും, കാലിലൂടെ കാർ കയറി ഇറങ്ങി പരിക്കേറ്റുവെന്നും, വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ് മൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നുവെന്നും യാസ്മിൻ ആരോപിക്കുന്നു.
അതേ സമയം തന്റെ പരാതിയിൽ ഒരു നടപടിയും പോലീസ് എടുത്തില്ലെന്ന് നടി യാസ്മിൻ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് ഞാൻ അംബോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല, കമൽ കിഷോർ മിശ്ര ഒരു മനുഷ്യത്വവും കാണിച്ചില്ലെന്നും ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് കാറിൽ നിന്ന് ഇറങ്ങി പോലും നോക്കിയില്ലെന്നും യാസ്മിൻ പറയുന്നു. ഞങ്ങൾ തമ്മിൽ 9 വർഷത്തെ ബന്ധമുണ്ടെങ്കിലും ആ വ്യക്തി എന്നെ കുറിച്ച് 9 സെക്കൻഡ് പോലും ചിന്തിച്ചില്ല- യാസ്മിൻ പറയുന്നു. കമൽ കിഷോർ മിശ്ര നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കുടുക്കുന്നുണ്ടെന്നും, അവർക്ക് വേണ്ടി ഷോപ്പിംഗ് നടത്തി ധാരാളം പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഭാര്യ ആരോപിക്കുന്നു.
ആയിഷയും കമലും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും തന്നെ മുതാലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കിയതായും ഇവർ ആരോപിക്കുന്നു. കമൽ കിഷോർ മിശ്ര വൺ എന്റർടൈൻമെന്റ് ഫിലിം പ്രൊഡക്ഷൻ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ട്. അടുത്തിടെ അദ്ദേഹം ദേഹതി ഡിസ്കോ എന്ന ചിത്രം നിർമ്മിച്ചു, അതിൽ ഗണേഷ് ആചാര്യ അഭിനയിച്ചു. ഇതുകൂടാതെ ശർമ്മ ജി കി ലാഗ് ഗയി, ഫ്ലാറ്റ് നമ്പർ 420 തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha