ആമിർഖാന്റെ മകളുടെ വിവാഹനിശ്ചയത്തിൽ രണ്ട് ഭാര്യമാരും കാമുകിയും? ഇതൊരു കുട്ടിക്കളിയാണെന്ന് കരുതിയവര്‍ക്ക് മുന്നിലേക്ക് കാമുകന്റെ കൈപിടിച്ച് ഐറ ഖാന്‍, ഐറയ്ക്കും നുപൂറിനും നല്ലൊരു കുടുംബജീവിതം ആശംസിച്ച് ആരാധകർ

ബോളിവുഡിലെ പ്രിയ നടന്‍ ആമിര്‍ ഖാന്റെ കുടുംബത്തെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ചയാകുന്നത്. രണ്ടാമത്തെ ഭാര്യയുമായും ആമിര്‍ വേര്‍പിരിഞ്ഞതോടെയാണ് വാർത്തകൾ കൂടുതലും പുറത്ത് വരാൻ തുടങ്ങിയത്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണെന്നുള്ള സന്തോഷ വിവരമാണ് പുറത്ത് വന്നിരിക്കുന്നത് തന്നെ.
ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയാവാന്‍ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് അത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്നെ ഐറ പ്രണയത്തിലായിരുന്നു. കാമുകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് പുറത്ത് വന്നതോടെ ഏറെ വിമര്‍ശനങ്ങളും ലഭിക്കുകയുണ്ടായി. എല്ലാത്തിനുമൊടുവില്‍ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് പുതിയ വിവരം. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നിരിക്കുകയാണ്.
അതോടൊപ്പം തന്നെ ആമിര്‍ ഖാന്‍ ആദ്യം വിവാഹം കഴിഞ്ഞ റീന ദത്തില്‍ ജനിച്ച മകളാണ് ഐറ ഖാന്‍. സിനിമയിലേക്ക് വന്നിട്ടില്ലെങ്കിലും ബോളിവുഡിലെ മറ്റ് താരപുത്രിമാരെ പോലെ വലിയ ആരാധകരാണ് ഐറയ്ക്കുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഐറയെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് ആളുകളുമുണ്ട്. നാളിതുവരെയും കാമുകന്റെയും സുഹൃത്തുക്കളുടെയും കൂടെ പാര്‍ട്ടിയും ആഘോഷങ്ങളുമൊക്കെയായി നടക്കുകയായിരുന്നു ഐറ.
ആരാധകരെ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് ഐറ എത്തുന്നത്. ഇതൊരു കുട്ടിക്കളിയാണെന്ന് കരുതിയവര്‍ക്ക് മുന്നിലേക്കാണ് കാമുകനായ നൂപുര്‍ ശിഖാരെയുടെ കൂടെയുള്ള ചിത്രങ്ങളുമായി താരപുത്രി എത്തിയിരിക്കുന്നത്. രണ്ട് മാസം മുന്‍പ് ഐറയെ നൂപൂര്‍ പരസ്യമായി പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പിന്നാലെ വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നുള്ള വിവരവും ലഭിക്കുകയുണ്ടായി.
ഇപ്പോഴിതാ ഐറയും നൂപുറും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പിതാവ് ആമിര്‍ ഖാനും രണ്ടാനമ്മ കിരണ്‍ റാവുവും സഹോദരന്‍ ആസാദുമടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ആമിര്‍ ഖാന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. രസകരമായ കാര്യം ആമിറിന്റെ കാമുകിയാണെന്ന് ആരോപിക്കപ്പെട്ട നടി ഫാത്തിമ സന ഷെയിക്കും വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു എന്നതാണ്.
കൂടാതെ പുറത്ത് വന്ന ചിത്രങ്ങളില്‍ ചുവപ്പ് നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് ഐറ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. കോട്ടും സ്യൂട്ടുമാണ് നുപൂറിന്റെ വേഷം. വെള്ള നിറമുള്ള പരമ്പരാഗതമായ വേഷത്തിലാണ് ആമിര്‍ ഖാന്‍ ചടങ്ങിൽ എത്തിയത്. ആദ്യ ഭാര്യ റീന വെള്ളയും മഞ്ഞയും നിറമുള്ള സാരി തിരഞ്ഞെടുത്തപ്പോള്‍ സിംപിളായിട്ടാണ് രണ്ടാം ഭാര്യ കിരണ്‍ എത്തിയിരുന്നത്. എന്നാല്‍ ആമിറിനോട് സമാനമായി വെള്ളനിറമുള്ള വേഷത്തില്‍ ഫാത്തിമ എത്തിയതും ശ്രദ്ധേയമായി മാറി.
https://www.facebook.com/Malayalivartha