മൂന്നു വര്‍ഷത്തെ പ്രണയം പൂവണിയുന്നു, കെഎല്‍ രാഹുല്‍-ആതിയ ഷെട്ടി വിവാഹം ജനുവരിയില്‍, ദക്ഷിണേന്ത്യന്‍ രീതിയിൽ മൂന്ന് ദിവസം നീണ്ട വിവാഹ ചടങ്ങുകൾ, ക്ഷണക്കത്തുകള്‍ ഡിസംബര്‍ അവസാനം അയച്ചു തുടങ്ങും...!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ജനുവരിയില്‍ നടക്കും. മൂന്നു വര്‍ഷമായി പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് രാഹുലും ആതിയയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജനുവരി 21 മുതല്‍ 23 വരെ മൂന്നു ദിവസം നീളുന്ന ചടങ്ങുകളാവുമെന്നാണ് സൂചന.
കര്‍ണാടകയിലെ ബംഗളൂരു സ്വദേശിയായ രാഹുലിന് വിവാഹത്തിനായി ബി.സി.സി.ഐ അവധി അനുവദിച്ചിട്ടുണ്ട്. മുംബൈക്കടുത്ത് ഖണ്ടലയില്‍ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസായ ജഹാനാണ് വിവാഹവേദിയെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ രീതിയിലാകും വിവാഹം. ക്ഷണക്കത്തുകള്‍ ഡിസംബര്‍ അവസാനം അയച്ചു തുടങ്ങും.
മുംബൈയിലെ ബാന്ദ്രയില്‍ നിര്‍മ്മിച്ച ആഡംബര വസതിയിലേക്ക് ഇരുവരും താമസം മാറ്റിയിരുന്നു. ബോളിവുഡ് നടിയായ ആതിയ 2015ല്‍ 'ഹീറോ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ശേഷം മൂന്ന് ചിത്രങ്ങളില്‍ കൂടി വേഷമിട്ടു..
https://www.facebook.com/Malayalivartha