ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്‌പോർട്ട്, ഉത്തർപ്രദേശിൽ നിന്ന് മൂന്ന് വിദേശികളെ പൊലീസ് പിടികൂടി

ബോളിവുഡ് നടി ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്‌പോർട്ട് കൈവശം വെച്ച മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.വിദേശികളായ ഇവർ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായും ബോധ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ രണ്ടുപേർ നൈജീരിയയിൽ നിന്നും ഒരാൾ ഘാനയിൽ നിന്നുമുള്ളയാളാണ്. വ്യാജ പാസ്‌പോർട്ടിൽ ഐശ്വര്യ റായിയുടെ ചിത്രം പതിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
1.81 കോടി രൂപ തട്ടിയെടുത്തുവെന്ന റിട്ടയേർഡ് ആർമി കേണലിന്റെ പരാതിയിൽ ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഇവർക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ 3000 യു.എസ്.
ഡോളർ (രണ്ടര ലക്ഷം രൂപ), 10,500 പൗണ്ട്‌സ് (10.60 ലക്ഷം) എന്നിവ പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് വർമ അറിയിച്ചു. 10.76 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസി പിടികൂടിയതായും പറഞ്ഞു. വ്യാജ യു.എസ് ഡോളറുകളും ബ്രിട്ടീഷ് പൗണ്ടും കണ്ടെത്തിയെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha