32 വർഷത്തിനുശേഷം സൽമാൻ ഖാനും രേവതിയും ഒന്നിക്കുന്നു; അതിഥിയായി ഷാരൂഖ് ഖാനും; ആകാംക്ഷയിൽ ആരാധകർ

മലയാളികളുടെ പ്രിയ നടിയാണ് രേവതി. മലയാളത്തിന് പുറമേ നിരവധി ഭാഷകളിൽ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ബോളിവുഡിലെ സൂപ്പർ ഹീറോ സൽമാൻഖാനൊപ്പവും രേവതി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സൽമാൻഖാനൊപ്പം 32 വർഷങ്ങൾക്കു ശേഷം രേവതി അഭിനയിക്കാൻ ഒരുങ്ങുകയാണ്. സൽമാൻ ഖാന്റെ ടൈഗർ സീരിസിലെ മൂന്നാം ചിത്രമായ ടൈഗർ 3 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കാനൊരുങ്ങുന്നത്.
നേരത്തെ 1991ൽ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയത്. മാത്രമല്ല രേവതിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഈ ചിത്രം. മാത്രമല്ല സുരേഷ്‌കൃഷ്ണ സംവിധാനം ചെയ്ത ലവ് തെലുങ്ക് ചിത്രം പ്രേമയുടെ റീമേക്ക് ആയിരുന്നു.
നിലവിൽ മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ടൈഗർ 3യിൽ കത്രീന കൈഫ് ആണ് നായിക. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. യുക്രെയ്‌നിലാണ് ചിത്രീകരണം നടക്കുക. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha