ചുംബന വീഡിയോ പുറത്തായതിന് ശേഷം തമന്ന ഭാട്ടിയയും വിജയ് വർമ്മയും ആദ്യമായി വിമാനത്താവളത്തിൽ ഒരുമിച്ചെത്തി; ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി ഇല്ല

ബോളിവുഡിലെ ഏറ്റവും പുതിയ ദമ്പതികൾ എന്ന അഭ്യൂഹത്തിനുടമകളായ അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വർമ്മയും ഗോവയിൽ പുതുവർഷത്തിൽ ഒരുമിച്ചായിരുന്നു. ഇവർ ചുംബിക്കുന്ന രണ്ട് വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഇതിൽ വിജയ് വെള്ള ഷർട്ടിലും തമന്ന തിളങ്ങുന്ന പിങ്ക് വസ്ത്രത്തിലുമാണ്. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പറയുകയോ അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ല.
ചൊവ്വാഴ്ച രാത്രി വൈകി തമന്നയും വിജയും മുംബൈയിലേക്ക് മടങ്ങുന്നത്.അവർ സന്തോഷത്തോടെ വിമാനത്താവളത്തിൽ പാപ്പരാസികൾക്ക് പോസ് ചെയ്തു. തമന്ന കറുത്ത നിറത്തിലുള്ള വസ്ത്രത്തിലും വിജയ് ഒരു ഗ്രാഫിക് വൈറ്റ് ടീ-ഷർട്ടും ഡെനിമും ധരിച്ചിരുന്നു. ഇരുവരും ഒന്നിച്ചു ക്യാമറയ്ക്ക് മുമ്പിൽ വന്നില്ല.തമന്നയുടെ ഫോട്ടോ എടുത്ത് മിനിറ്റുകൾക്ക് ശേഷമാണ് വിജയ് എത്തിയത്.
തമന്നയുടെയും വിജയ്‌യുടെയും ആദ്യത്തെ കൂടിക്കാഴ്ച നടന്നത് സുജോയ് ഘോഷിന്റെ ഹ്രസ്വചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. ലസ്റ്റ് സ്റ്റോറീസ് 2 ന്റെ ഭാഗമായാണ് ഇരുവരും ഒന്നിച്ചെത്തിയത്. തമന്ന അവസാനമായി അഭിനയിച്ചത് മധുര് ഭണ്ഡാർക്കർ സംവിധാനം ചെയ്ത ഒടിടി ചിത്രമായ ബാബ്ലി ബൗൺസറിലാണ്. വിജയ് വർമ്മ ഒടിടി ചിത്രമായ ഡാർലിംഗ്സിൽ ആലിയ ഭട്ടിനൊപ്പം അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha