സുശാന്ത് സിംഗിന്റെ അപ്പാർട്ട്‌മെന്റിന് ശാപമോക്ഷം; മൂന്ന് വർഷത്തിന് ഒടുവിൽ വാടകക്കാരനെ ലഭിച്ചു; മാസവാടക 5 ലക്ഷം രൂപ

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുംബൈയിലെ അപ്പാർട്ട്‌മെന്റിന് ഒടുവിൽ ശാപമോക്ഷം. മൂന്ന് വർഷത്തിന് ശേഷം പുതിയ വാടകക്കാരനെ ലഭിച്ചതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മർച്ചന്റ് എന്നയാൾ പറഞ്ഞതായി ആണ് റിപ്പോർട്ടുകൾ. ഇയാൾ പറയുന്നത് പ്രകാരം അപ്പാർട്ട്മെന്റിന്റെ എൻആർഐ ഉടമ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബ്രോക്കറെ സമീപിച്ചിരുന്നു. ഇപ്പോഴാണ് വാടകക്കാരനെ കിട്ടിയത്. ഇപ്പോൾ ചർച്ചകളുടെ അവസാന ഘട്ടത്തിലാണ്. പ്രതിമാസം വാടക 5 ലക്ഷം രൂപയായും സെക്യൂരിറ്റി ഡെപ്പോസിറ്റായി 30 ലക്ഷം രൂപയും എന്ന കരാറിലാണ് വാടകയ്ക്ക് നൽകുന്നത്.
നേരത്തെ ഫ്ലാറ്റിനായി പുതിയ വാടകക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ട് ബ്രോക്കർ പറഞ്ഞിരുന്നത് ഇങ്ങനെ . "ആളുകൾ ഈ ഫ്ലാറ്റിലേക്ക് മാറാൻ ഭയപ്പെടുന്നു, ഇത് അദ്ദേഹം മരിച്ച അതേ അപ്പാർട്ട്‌മെന്റാണെന്ന് കേട്ടാൽ, താമസക്കാർ പോലും സന്ദർശിക്കില്ല, ഇക്കാലത്ത്, അദ്ദേഹത്തിന്റെ മരണവാർത്ത പഴയതായതിനാൽ ആളുകൾ ഫ്ലാറ്റെങ്കിലും സന്ദർശിക്കുന്നു. എന്നിട്ടും, കരാർ അന്തിമമാകുന്നില്ല. ഇവിടെയാണ് സുശാന്ത് താമസിച്ചിരുന്നതെന്ന് ക്ലയന്റുകളെ മുൻകൂട്ടി അറിയിക്കാറുണ്ട് . ചില ആളുകൾഇത് കാര്യമാക്കുന്നില്ല. എന്നാൽ അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇടപാടുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുന്നു. ഇപ്പോൾ, ഉടമ ഒസിനിമയിൽ നിന്നുള്ള ആർക്കും ഫ്ലാറ്റ് വാടകയ്‌ക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. വാടകക്കാരൻ ഒരു കോർപ്പറേറ്റ് വ്യക്തി ആയാൽ മതി എന്നാണ് പറയുന്നത്."
2019 ഡിസംബറിലാണ് (3 വർഷത്തെ കരാറിൽ ) സുശാന്ത് സിംഗ് രാജ്പുത് ഈ അപ്പാർട്ട്മെന്റിൽ താമസിക്കാൻ തുടങ്ങിയത്. മാസവാടകയായി 4.51 ലക്ഷം രൂപ നൽകി വരികയായിരുന്നു. അന്നത്തെ കാമുകി, നടി റിയ ചക്രവർത്തിയും ഏതാനും അടുത്ത സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha