നോറ ഫത്തേഹിയുമായി ഡേറ്റിംഗ് എന്ന അഭ്യൂഹങ്ങൾക്കിടയിൽ പാകിസ്ഥാൻ നടി സാദിയ ഖാനൊപ്പമുള്ള ആര്യൻ ഖാന്റെ ചിത്രം വൈറൽ

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൻ ആര്യൻ ഖാന് സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണ്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പലപ്പോഴും ഇവർ ആകാംക്ഷയിലാണ്. ബോളിവുഡ് പാർട്ടികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറൽ ആകാറുമുണ്ട്. അടുത്തിടെ അദ്ദേഹം ദുബായിൽ സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കുന്നത്തിന്റെ ഫോട്ടോസ് വന്നിരുന്നു.
ഇപ്പോൾ പാകിസ്ഥാൻ നടി സാദിയ ഖാൻ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ ആര്യനോടൊപ്പമുള്ള ഫോട്ടോ ഇട്ടതാണ് വിരൽ ആയിരിക്കുന്നത്. ശനിയാഴ്ചയാണ് സാദിയ തന്റെ അക്കൗണ്ടിൽ ചിത്രം പങ്കുവെച്ചത്. പുതുവർഷത്തിൽ ഇരുവരും ഒരുമിച്ച് ദുബായിൽ പാർട്ടി നടത്തുകയായിരുന്നുവെന്ന് ചിത്രത്തിലൂടെ തോന്നുന്നു. ചിത്രത്തിൽ, സാദിയ ഒരു സ്റ്റേറ്റ്‌മെന്റ് നെക്‌ലേസോടുകൂടിയ കറുത്ത വസ്ത്രം ധരിക്കുന്നതായി കാണപ്പെടുന്നു, അതേസമയം ആര്യൻ വെളുത്ത ജാക്കറ്റ് സ്റ്റൈൽ ചെയ്ത ചുവന്ന ടീ-ഷർട്ടിലുമാണ്.
അടുത്തിടെയാണ് നോറ ഫത്തേഹിയുമായി ഡേറ്റിംഗിൽ ആണ് ആര്യൻ ഖാൻ എന്ന അഭ്യൂഹങ്ങൾ വന്നത്. അടുത്തിടെ പുറത്തു വന്ന രണ്ടു ചിത്രങ്ങളാണ് ഇതിനു കാരണം. ഒന്ന് നോറയ്‌ക്കൊപ്പം ഒരു ആരാധകൻ പോസ് ചെയ്‌തതും മറ്റൊന്ന് (അതേ സ്ഥലത്ത് തന്നെ), അതേ ആരാധകൻ ആര്യൻ ഖാനൊപ്പം പോസ് ചെയ്തതും.ഇത് ഇരുവരും ഒരുമിച്ച് പാർട്ടി ചെയ്യുന്നു എന്ന ഊഹാപോഹങ്ങൾക്ക് കാരണമായി. ദുബായിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിയിൽ ക്ലിക്ക് ചെയ്ത ചിത്രങ്ങളാണിവ.
https://www.facebook.com/Malayalivartha