അലി ബാബ ഷോയിൽ നിന്ന് ഷീസാൻ ഖാനെ മാറ്റി; തുനിഷയുടെ മരണത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുന്നു; ഷീസാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

തുനിഷ ശർമ്മയുടെ ആത്‍മഹത്യ കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തുനിഷയുടെ അമ്മ വനിതാ ശർമ്മ പരാതി നൽകിയതിനെത്തുടർന്ന് തുനിഷയുടെ മുൻ കാമുകനും സഹനടനുമായ ഷീസാൻ ഖാനെ അടുത്ത ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം നടൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇന്നാണ് അടുത്ത ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കേസുകൾക്കിടയിൽ, ടിവി ഷോയുടെ നിർമ്മാതാക്കൾ പുതിയ അഭിനേതാക്കളെ തിരഞ്ഞെടുത്ത് അവരുടെ കഥ തുടരാൻ തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഷീസാൻ ഖാനെ മാറ്റി, അലി ബാബയിൽ അഭിഷേക് നിഗം ടൈറ്റിൽ റോളിൽ എത്തിയിരിക്കുന്നു എന്നാണ് അറിയുന്നത്. താരം മുമ്പ് ഗയാബ് മോഡ് ഓണിൽ ഇതേ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തുനിഷയുടെ മറിയം രാജകുമാരിയുടെ വേഷത്തിനെ പറ്റി ഇപ്പോഴും അന്തിമമാക്കിയിട്ടില്ല, അതിനുള്ള ആലോചനകൾ തുടരുകയാണ്.
മാരകമായി പരിക്കേറ്റതിന് ശേഷം പുതിയ മുഖം ലഭിക്കാൻ അലി ബാബ ഒരു പുരാതന പ്ലാസ്റ്റിക് സർജറിക്ക് വിധേയനായതായി കാണിക്കും. അല്ലങ്കിൽ മറ്റെന്തെങ്കിലും ഒരു ട്വിസ്റ്റ് ചേർത്തേക്കാം. തുനിഷയുടെ മരണശേഷം, നിർമ്മാതാക്കളായ അലിൻഡ് ശ്രീവാസ്തവയും നിസ്സാർ പർവേസും ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല.
ഇതിനിടയിൽ തുനിഷ ശർമ്മയുടെ അമ്മ വനിത ഷീസാനെതിരെ വീണ്ടും ആരോപണങ്ങൾ ഉയർത്തിയിരുന്നു . തന്റെ മകളുടേതു ആത്മഹത്യയോ കൊലപാതകമോ ആകാം. ഷീസൻ അവളെ ദൂരെയുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്. സെറ്റിൽ നിന്ന് 5 മിനിറ്റിനുള്ളിൽ ആശുപത്രികളുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവളെ അടുത്തേക്ക് കൊണ്ടു പോകാതെ ദൂരേക്ക് കൊണ്ടുപോയത് ? അവൾ അപ്പോൾ ശ്വസിച്ചുകൊണ്ടിരുന്നു, രക്ഷിക്കാമായിരുന്നു, ” എന്ന് വനിത ശർമ്മ പറഞ്ഞു.
എന്നാൽ ഷീസാന്റെ കുടുംബം പറഞ്ഞത് വനിതാ മകളുടെ സാമ്പത്തികം നിയന്ത്രിക്കുമെന്നും പണത്തിനായി തുനിഷയ്ക്ക് അമ്മയോട് കെഞ്ചേണ്ട അവസ്ഥയാണെന്നുമായിരുന്നു. തുനിഷ അമ്മയുമായി ബന്ധം വേർപെടുത്തിയിരുന്നതായിയും ഷീസാന്റെ കുടുംബം ആരോപിച്ചിരുന്നുവെങ്കിലും വനിത അത് നിഷേധിച്ചു.
ഷീസൻ ഖാന്റെ ജാമ്യാപേക്ഷയിൽ, തുനിഷ ശർമ്മയുടെ അഭിഭാഷകൻ തരുൺ ശർമ്മ, ഷീസൻ ഖാന്റെ കുടുംബം തുനിഷയ്ക്ക് തെറ്റായ മരുന്ന് നൽകിയെന്ന് ആരോപിച്ചു. ജയ്പൂരിൽ നിന്നുള്ള ആരോ ആണ് മരുന്ന് കുറിക്കുന്നതെന്ന് അഭിഭാഷകൻ വാദിച്ചു. തുനിഷ ശർമ്മ വിഷാദത്തിലായിരുന്നില്ലെന്നും ഷീസൻ അവളെ കുടുംബത്തിൽ നിന്ന് അകറ്റുകയായിരുന്നുവെന്നും തരുൺ ശർമ അവകാശപ്പെട്ടു. ഡിപ്രഷൻ സിദ്ധാന്തം പറഞ്ഞ് ഷീസാന്റെ കുടുംബം എല്ലാവരെയും വഴിതെറ്റിക്കുകയാണെന്ന് തുനിഷയുടെ അഭിഭാഷകൻ പറഞ്ഞു.
https://www.facebook.com/Malayalivartha