ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് റൺബീർ കപൂർ...ഒരു ആരാധകന് വേണ്ടി സെൽഫിക്കായി പോസ് ചെയ്യുന്ന റൺബീറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്... ഒരുപാട് തവണ ഫോട്ടോയെടുക്കാൻ ശ്രമിച്ചെങ്കിലും ആരാധകന് തനിക്ക് ഇഷ്ടപ്പെട്ട സെൽഫി ചിത്രം ലഭിച്ചില്ല... അത് തുടർന്നപ്പോൾ ശുഭിതനായ ബോളിവുഡ് താരം ആരാധകന്റെ മൊബൈൽ ഫോൺ പിന്നിലേക്ക് വലിച്ചെറിയുകയായിരുന്നു..

ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന ബോളുവുഡ് താരം റൺബീർ കപൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. താരത്തിനൊപ്പം ആരാധകൻ സെൽഫി എടുക്കുന്നതിനിടെയാണ് റൺബീർ മൊബൈൽ ഫോൺ വലിച്ചെറിയുന്നത്. ഇതിനോടകം വീഡിയോ വൈറാലാകുകയും #AngryRanbirKapoor എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആകുകയും ചെയ്തു. 16 സക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.
ഒരു ആരാധകന് വേണ്ടി സെൽഫിക്കായി പോസ് ചെയ്യുന്ന റൺബീറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരുപാട് തവണ ഫോട്ടോയെടുക്കാൻ ശ്രമിച്ചെങ്കിലും ആരാധകന് തനിക്ക് ഇഷ്ടപ്പെട്ട സെൽഫി ചിത്രം ലഭിച്ചില്ല. അത് തുടർന്നപ്പോൾ ശുഭിതനായ ബോളിവുഡ് താരം ആരാധകന്റെ മൊബൈൽ ഫോൺ പിന്നിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇന്നലെ ജനുവരി 27നാണ് താരത്തിന്റെ വീഡിയോ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിലും ഇടം പിടിക്കുന്നത്.
തെലുങ്ക് സിനിമ താരം നന്ദമൂരി ബാലകൃഷ്ണയെ അനുകരിക്കും വിധത്തിലാണ് റൺബീർ ഈ പരസ്യം ചെയ്തിരിക്കുന്നത്. തെലുങ്ക് നടൻ ഇത്തരത്തിൽ ഒരു ആരാധകന്റെ ഫോൺ വലിച്ചെറിയുന്നത് വൈറലായിരുന്നു. വൈറൽ വീഡിയോകളുടെ പട്ടികയിൽ ഇന്നും ആ വീഡിയോ കാണാൻ സാധിക്കുന്നതാണ്. ആ രംഗം പരസ്യത്തിലൂടെ പുനഃരാവിഷ്കരിക്കുകയായിരുന്നു ബോളിവുഡ് താരം.
https://www.facebook.com/Malayalivartha