മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....

അപ്രതീക്ഷിതമായെത്തിയ വാഹനാപകടം അച്ഛന്റെ ജീവനെടുത്തുവെന്ന വേദന താങ്ങാനാകാതെ പൊട്ടിക്കരയുന്ന മൂത്ത മകന്റെ കണ്ണീർ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും.
18 വര്‍ഷം മുമ്പാണ് സുധി ആദ്യ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു അത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ പ്രതീക്ഷയും ആഗ്രഹങ്ങളുമായാണ് വിവാഹ ജീവിതത്തിലേക്ക് അവര്‍ കാലെടുത്തു വച്ചത്. ആ ജീവിതത്തിലെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ടാണ് മകന്‍ രാഹുല്‍ ജനിച്ചത്. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല. മകന്‍ ജനിച്ച് ഒന്നര വയസ് മാത്രം പ്രായമായിരിക്കെ ആദ്യ ഭാര്യ കുഞ്ഞിനെയും സുധിയെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോവുകയായിരുന്നു.
നടനെയും കുടുംബത്തേയും ഏറെ തളര്‍ത്തിയ ആ സംഭവത്തിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുധി ഏറെ ബുദ്ധിമുട്ടിയിരുന്നു. അതിനിടെയാണ് വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ അവനെയും കൂട്ടി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും മറ്റും സുധി എത്തിയിരുന്നത്. സ്റ്റേജിന് പിന്നില്‍ മകനെ ഉറക്കി കിടത്തിയും അല്ലെങ്കില്‍ മകനെ സഹതാരങ്ങളെ നോക്കാന്‍ ഏല്‍പ്പിക്കും.
അതുകൊണ്ടു തന്നെ് അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മകന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങിയിരുന്നു. നടന്‍ അസീസ് നെടുമങ്ങാട് അടക്കമുള്ളവര്‍ ആ ഓര്‍മ്മകള്‍ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഹുലിന്റെ ഊണും ഉറക്കവും എല്ലാം അച്ഛന്‍ സുധിക്കൊപ്പമായിരുന്നു. അച്ഛനൊപ്പം സന്തോഷകരമായി ജീവിച്ചു വരവേയാണ് രണ്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യയുടെ മരണം സംഭവിച്ചത്. സുധിയെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ആദ്യ ഭാര്യയ്ക്ക് ആ ജീവിതത്തില്‍ സമാധാനമേ ഉണ്ടായിരുന്നില്ല.
രണ്ടാം ബന്ധത്തില്‍ ഒരു കുഞ്ഞും ജനിച്ചിരുന്നു. ആ കുഞ്ഞിനെ ഓര്‍ത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദാമ്പത്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടു വര്‍ഷം മുമ്പ് അവര്‍ ആത്മഹത്യ ചെയ്തത്. അപ്പോഴൊന്നും ഒരു തുള്ളി കണ്ണീര് പോലും ഒന്നിന്റെ പേരിലും സുധി വീഴ്ത്തിയില്ല.
തന്നെ അത്രത്തോളം വേദനിപ്പിച്ച ആദ്യ ഭാര്യയോട് ഒരു തരത്തിലും ദേഷ്യമോ പരിഭവമോ വച്ചു പുലര്‍ത്തിയിരുന്നില്ല സുധി. കാരണം, വളരെയധികം സന്തോഷം നിറഞ്ഞ ജീവിതമാണ് രേണുവിലൂടെ സുധിയ്ക്ക് ലഭിച്ചത്. മകന്‍ രാഹുലിന് 11 വയസ് ഉള്ളപ്പോഴാണ് സുധി രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.
അപ്പോഴാണ് രേണു എന്ന പെണ്‍കുട്ടി തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്നത്. അന്ന് മുതല്‍ രാഹുല്‍ അമ്മയുടെ കുറവ് അറിഞ്ഞിട്ടില്ല. സുധിയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അറിഞ്ഞാണ് രേണു നടന്റെ ജീവിതത്തിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ രേണുവിന്റെ വരവിനു ശേഷമുള്ള സുധിയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് രേണുവിനുള്ളത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ വീണ്ടും സന്തോഷം നിറഞ്ഞതായി മാറുകയായിരുന്നു ജീവിതം.
കോവിഡ് കാലമൊക്കെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം. കടം വാങ്ങിയും പലിശയ്ക്കെടുത്തും ഒക്കെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്. അതിന്റെ പേരില്‍ ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ അതെല്ലാം മറികടന്ന് ഒരു വീടും സ്ഥലവും എന്ന സ്വപ്നത്തിലേക്ക് നടക്കവേയാണ് ഈ ദാരുണമായ മരണം സംഭവിച്ചത്. രാവും പകലുമില്ലാതെ അധ്വാനിച്ചിരുന്ന മനുഷ്യനായിരുന്നു കൊല്ലം സുധി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയ്ക്കായി വടകരയില്‍ എത്തി അതു കഴിഞ്ഞു മടങ്ങും വഴിയാണ് സുധിയെ തേടി മരണം എത്തിയത്.
https://www.facebook.com/Malayalivartha