ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍....

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി . ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലേക്ക് എത്തിയത്. കേരളീയ വേഷത്തിലാണ് താരം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ഫാഷന്‍ ഡിസൈനര്‍ രമേഷ് ഡെംബ്ലെയും ഒപ്പമുണ്ടായിരുന്നു.
കോളജ് ഗ്രൗണ്ടില്‍ വ്യായാമം ചെയ്യുന്നവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അക്ഷയ് കുമാര്‍ മടിച്ചില്ല. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അക്ഷയ് കുമാര്‍ ആചാരപരമായ വേഷങ്ങള്‍ ധരിച്ചാണ് ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് തിരിച്ചത്.
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്ഷയ് കുമാറിനെ സ്വീകരിച്ചത്. ആദ്യമായാണ് അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനാണ് അക്ഷയ് കുമാര്‍ കേരളത്തിലെത്തിയത്. അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.
"
https://www.facebook.com/Malayalivartha