ആ വീഡിയോ ക്ലിപ്പുകള്‍ എന്റേത് തന്നെ: ജോണി ബവേജ

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പിലെ നടന്‍ താന്‍ തന്നെയെന്ന് സമ്മതിച്ച് പുതുമുഖതാരം ജോണി ബവേജ രംഗത്ത്. 'സ്‌കാന്‍ഡല്‍' എന്ന സിനിമയിലെ രംഗമാണിതെന്നും റിഹേര്‍സല്‍ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളതെന്നും ജോണി പറഞ്ഞു.
വീഡിയോ പുറത്തു വന്നതിനു പിന്നില്‍ ഒരു അണിയറപ്രവര്‍ത്തകനെ സംശയമുണ്ട്. വീഡിയോ കണ്ടപ്പോള്‍ അമ്പരപ്പാണ് തോന്നിയതെന്നും ജോണി തന്റെ പ്രസ്താവനയില്‍ പറയുന്നു. ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള എം.എം.എസ് ക്ലിപ്പില്‍ പ്രത്യക്ഷപ്പെട്ടത് ജോണി ബവേജ തന്നെയാണെന്ന് പ്രമുഖ എന്റര്‍റ്റൈന്മെന്റ് വെബ്‌സൈറ്റുകളില്‍ വാര്‍ത്ത വന്നിരുന്നു.
പ്രമുഖ ബോളിവുഡ് നടന്‍ ഹര്‍മന്‍ ബവേജയുടെ ബന്ധുവാണ് ജോണി ബവേജ. നേരത്തെ ഷാഹിദ് കപൂര്‍, കരീന കപൂര്‍, അഷ്മിത് പട്ടേല്‍, റിയ സെന്‍ എന്നിവരുടെ സ്വകാര്യ വീഡിയോകളും ഇങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha