ഉഡ്ത പഞ്ചാബ് എന്ന സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റിയത് 94 സീനുകള്‍

ഏറെ വിവാദമായ അഭിഷേക് ഛൗബേ സംവിധാനം ചെയ്ത 'ഉഡ്ത പഞ്ചാബി'ല്‍ നിന്ന് നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍ വെക്കും. പഞ്ചാബ്, ജഷ്‌നപുര, ജലന്തര്‍, ഛണ്ഡിഗഡ്, അമൃത്സര്‍, മോഗ, ലുധിയാന എന്നീ സ്ഥല നാമങ്ങള്‍, ജാക്കി ചാന്‍ എന്ന പട്ടി, തെരഞ്ഞെടുപ്പ്, എം.പി, എം.എല്‍.എ തുടങ്ങിയവയെല്ലാം പ്രശ്‌നമാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
എല്ലാ കട്ടും കൂടി 94 കട്ടുകള്‍ സിനിമക്ക് വേണമെന്നും സെന്‍സര്‍ ബോര്‍ഡ് വിധിച്ചു. ഇവയെല്ലാം നീക്കം ചെയ്താല്‍ 'എ' സര്‍ട്ടിഫിക്കറ്റോടെ ചിത്രത്തിന് അനുമതി നല്‍കാമെന്ന വാഗ്ദാനം കണ്ട് അമ്പരന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ അനുരാഗ് കശ്യപാണ് സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് രംഗത്തെത്തിയത്.
എന്നാല്‍ ചിത്രം പഞ്ചാബിനെ മുഴുവന്‍ മോശമായി ചിത്രീകരിക്കുന്നതിനാലാണ് കട്ട് വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി ആവര്‍ത്തിക്കുന്നത്. പഞ്ചാബിലെ മയക്കുമരുന്നിന്റെ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha