ഈ മേക്ഓവര്‍ പൂര്‍ണമായും എനിക്കു വേണ്ടിയുള്ളതാണ്, ഇത് എന്റെ കരിയറിലും നേട്ടങ്ങള്‍ നല്‍കുമെന്നാണ് വിശ്വസിക്കുന്നത്; ദല്‍ജീത് കൗർ

പ്രശസ്ത സീരിയല്‍ നടിയും മിനിസ്‌ക്രീനിലെ താരവുമായ ദല്‍ജീത് കൗറിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചര്‍ച്ചാവിഷയം. സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും മുക്തമായതിനു ശേഷം, 85 കിലോയില്‍ നിന്നും 53 കിലോയിലേക്കെത്തിയ ദല്‍ജീത് വേറിട്ട ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുപ്പത്തിനാലുകാരിയായ ദല്‍ജീതിന്റെ അഭിപ്രായത്തില്‍, ' ഇത് എനിക്കുവേണ്ടിയുള്ള മേക്ഓവര്‍ ആണ്; ഒരുപാട് പ്രതിസന്ധികളില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പു കൂടിയാണ്.
ഭര്‍ത്താവ് ഷലീന്‍ ഭനോട്ടുമായുണ്ടായ ദാമ്പത്യം കയ്‌പേറിയ അനുഭവങ്ങള്‍ മാത്രമായിരുന്നു ദല്‍ജീതിനു നല്‍കിയത്. നടിയും നര്‍ത്തകിയുമായിരുന്ന ദല്‍ജീത് പുറംലോകം കാണാതെ മതിയായ പണം പോലും ലഭിക്കാത്ത നരകതുല്യമായ ജീവിതം കഴിച്ചുകൂട്ടി. പക്ഷേ കഴിഞ്ഞ കാലത്തെ കറുത്ത ഏടുകളെ പാടേ മായ്ച്ച് ജെയ്ഡന്‍ എന്ന തന്റെ മകനു വേണ്ടിയാണ് ഇപ്പോള്‍ ദല്‍ജീതിന്റെ ജീവിതം .നാലുവയസുകാരനായ മകന്‍ ജെയ്ഡന്‍ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്ന് ദല്‍ജീത് പറയുന്നു.
ഈ കിടിലന്‍ മേക്ഓവറിനു വേണ്ടി മുപ്പതു കിലോയാണ് ദല്‍ജീത് കുറച്ചത്. തന്റെ ജീവിതം നിരാശയില്‍ തീര്‍ക്കാനുള്ളതല്ലെന്നു ബോധ്യമായതോടെയാണ് 85 കിലോയില്‍ നിന്നും വണ്ണം കുറച്ച് കൂടുതല്‍ സുന്ദരിയാവാന്‍ ദല്‍ജീത് ശ്രമിച്ചത്. ' ഈ മേക്ഓവര്‍ പൂര്‍ണമായും എനിക്കു വേണ്ടിയുള്ളതാണ്, ഇത് എന്റെ കരിയറിലും നേട്ടങ്ങള്‍ നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. ഭക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനൊപ്പം ജിമ്മിലെ പരിശീലനവും കൂടി ചേര്‍ന്നപ്പോഴാണ് ഈ ലുക്കിലേക്കെത്തിയത്'.
https://www.facebook.com/Malayalivartha