അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ കളിയാക്കിയിരുന്ന ഭാര്യയ്ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് അക്ഷയ്

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപിച്ചവയില്‍ ചില അവാര്‍ഡുകള്‍ എന്നു തന്നെ പറയാം. അതിന്റെ അമ്പരപ്പ് പുരസ്‌കാര ജേതാക്കള്‍ക്കു വരെയുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ അക്ഷയ് കുമാറിന്റേയും മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ നീര്‍ജയിലെ നായിക സോനം കപൂറിന്റേയും പ്രതികരണം അമ്പരപ്പും തമാശയും കലര്‍ന്നതായിരുന്നു.
തങ്ങളുടെ അമ്പരപ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പങ്കുവച്ചത്. അവാര്‍ഡില്‍ അമ്പരന്ന തങ്ങളുടെ രസകരമായ ചിത്രവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്.
'അപ്രതീക്ഷിതം, നന്ദി' എന്നായിരുന്നു സോനത്തിന്റെ പോസ്റ്റ്. സോനവും അക്ഷയും തങ്ങളുടെ പുതിയ ചിത്രമായ പാഡ് മാന്റെ ചിത്രീകരണത്തിനായി മഹേശ്വരിലാണിപ്പോഴുള്ളത്. ചിത്രീകരണത്തിനിടെയായിരുന്നു പുരസ്‌കാര വാര്‍ത്തയറിയുന്നത്. രസരകരവും ആനന്ദവും ഒരുപോലെ വെളിവാകുന്നതായിരുന്നു താരങ്ങളുടെ ചിത്രം.
അവാര്‍ഡ് നിശകളില്‍ പങ്കെടുക്കുമെങ്കിലും അവാര്‍ഡ് ഒന്നും കിട്ടാറില്ല. അവാര്‍ഡ് നിശകളില്‍ ഇപ്പോള്‍ പങ്കെടുക്കാറില്ല. അത് നന്നായെന്ന് ഭാര്യ എപ്പോഴും കളിയാക്കുമായിരുന്നു. ഈ ദേശീയ അവാര്‍ഡ് എന്റെ ഭാര്യയ്ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്ന് അക്ഷയ്കുമാര്‍ പറഞ്ഞു. രുസ്തത്തിലെ അഭിനയത്തിനായിരുന്നു അക്ഷയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. മലയാളത്തിന്റെ സുരഭിയ്ക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം. മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരവും മഹേഷിന്റെ പ്രതികാരത്തിനു മികച്ച മലയാള സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരവുമുണ്ട്.
https://www.facebook.com/Malayalivartha