സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി കരീന മൂന്ന് മാസം കൊണ്ട്കുറച്ചത് 16 കിലോ

ബോളിവുഡ് താരങ്ങളില്‍ ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുന്ന കാര്യത്തില്‍ കരീന കപൂറിനെപ്പോലെ മറ്റാരുംതന്നെയില്ല. പ്രസവശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് കരീന. കുറച്ച് കാലങ്ങളായി തടിക്കുറക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു താരം. ശ്രമം വെറുതെയായില്ല, വെറും മൂന്ന് മാസം കൊണ്ടാണ് കരീന 16 കിലോയാണ് കുറച്ചത്. ഗര്‍ഭകാലഘട്ടത്തില്‍ സിനിമയില്‍ സജീവമല്ലായിരുന്നുവെങ്കിലും ഫാഷന്‍ ഷോകളിലും പരസ്യചിത്രങ്ങളിലും താരമായിരുന്നു കരീന.
പ്രസവശേഷം ഏകദേശം ഒരുമാസം കഴിഞ്ഞാണ് കരീന ജിമ്മിലേക്ക് പോകുന്നത്. നടിയും സുഹൃത്തുമായ അമൃത അറോറയാണ് ജിമ്മില്‍ കരീനയ്ക്ക് കൂട്ട്. മാനസികവും ശാരീരികവുമായുള്ള ഊര്‍ജ്ജസ്വലതയ്ക്ക് വേണ്ടി യോഗയും താരം ചെയ്യുന്നുണ്ട്.
'ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നല്ല തടിയുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ എല്ലാ ഭക്ഷണവും കഴിക്കും പക്ഷെ വളരെ കുറച്ചുമാത്രം. തൈമൂര്‍ ഉണ്ടായ ശേഷം ശേഷം ഭക്ഷണം നിയന്തിച്ചു. ഗര്‍ഭകാലഘട്ടത്തില്‍ ശരീരത്തില്‍ നിന്ന് ഒരുപാട് കാത്സ്യം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കാത്സ്യം കൂട്ടിയാല്‍ മാത്രമേ ശരീരം ഭംഗി തിരിച്ചു കിട്ടുകയുള്ളൂ. അതുകൊണ്ട് പാല്‍ നന്നായി കുടിക്കാറുണ്ട്.
പ്രസവാനന്തരം ശരീരത്തില്‍ കറുത്ത വലയങ്ങള്‍ ഉണ്ടായിരുന്നു. ഡയറ്റീഷ്യന്‍ രുചുത ദിവേകറിന്റെ നിര്‍ദ്ദേശ പ്രകാരം വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങി. പട്ടിണി കിടന്നല്ല ഭാരം കുറക്കേണ്ടത്. പെട്ടന്ന് തടിക്കുറക്കാന്‍ ക്രാഷ് ഡയറ്റ് (ശരീരഭാരം പെട്ടന്ന് കുറയ്ക്കാന്‍ കലോറി കുറവുള്ള ഭക്ഷണം കഴിക്കുന്ന രീതി പലരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. എന്നും രാവിലെ 2030 മിനിറ്റ് നടക്കുന്നത് നല്ലതാണ്. എന്റെ ഭാരം കുറയാനുള്ള പ്രധാന കാരണവും ഈ നടത്തം തന്നെ'
https://www.facebook.com/Malayalivartha