ഡ്രൈവര്‍ ഒന്നു ഞെട്ടി; മുംബൈ നഗരത്തിലൂടെ സല്‍മാന്റെ ഓട്ടോയാത്ര

ബോളിവുഡിന്റെ മസ്സില്‍ മാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ മുംബൈ സ്വദേശിയായ ഡ്രൈവര്‍ ഒന്നു ഞെട്ടി. പിന്നെ സന്തോഷം കാരണം സല്‍മാനെയും കൊണ്ട് മുംബൈ നഗരത്തിലൂടെ പായുകയായിരുന്നു.
ഏതോ സിനിമയുടെ ചിത്രീകരണമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാല്‍, ആരാധകരുടെ കണ്ണില്‍പ്പെടാതെ മുങ്ങാനുള്ള തന്ത്രമായിരുന്നു അതെന്ന് പിന്നീടാണ് മനസിലായത്.
പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മെഹബൂബ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു സല്‍മാന്‍. നിര്‍മാതാവ് രമേഷ് തൗരാനിയും ഒപ്പമുണ്ടായിരുന്നു. അവിടെ വച്ച് കത്രീന കൈഫിനെ കാണുകയും ഒരു ആലിംഗനം സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
സ്റ്റുഡിയോയില്‍ നിന്ന് കുറച്ചദൂരം കാല്‍നടയായി നടന്ന സല്‍മാനെ ആരാധകര്‍ വളയുകയായിരുന്നു. അതോടെ കാര്‍ കാത്തുനില്‍ക്കാന്‍ നിന്നില്ല. അതുവഴി വന്ന ഓട്ടോില്‍ തൗരാനിക്കൊപ്പം ചാടിക്കയറുകയായിരുന്നു. അംഗരക്ഷകരും മറ്റും ബൈക്കിലും കാറിലുമായി ഓട്ടോയ്ക്ക് പിന്നാലെ വരുകയും ചെയ്തു.
തന്നെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സല്‍മാന്‍ നല്‍കിയത് മീറ്റര്‍ കാശല്ല, ആയിരം രൂപയാണെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha