ബോളീവുഡ് സുന്ദരി മാധുരിയോടുള്ള ഇഷ്ട്ം തുറന്നുപറഞ്ഞ് ശശി തരൂര്‍

അമ്പതാം വയസ്സിലും ബോളീവുഡിന്റെ സൂപ്പര്‍ സുന്ദരിയായി തിളങ്ങുന്ന മാധുരി ദീക്ഷിതിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞ് ശശി തരൂര്‍ എംപി. മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് തരൂരിന്റെ കമന്റ്. ഫിലിം ഫെയറിന് നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മാധുരിയോടുള്ള താല്‍പ്പര്യം തരൂര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
ചെറുപ്പകാലം തൊട്ട് ബോളീവുഡ് താരങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നെന്ന് തരൂര്‍. ബാല്യത്തില്‍ മുംതാസ്, സൈറാ ബാനു എന്നിവരോടായിരുന്നു പ്രിയമെങ്കില്‍ കൗമാരമായപ്പോള്‍ സീനത്ത് അമനിലേക്കും പര്‍വീണ്‍ ബാബയിലേക്കും ആ ഇഷ്ടം മാറി.
താരങ്ങളില്‍ പ്രിയം ശശി കപൂറിനെയും സഞ്ജയ് ഖന്നയെയും . നടന്‍മാരില്‍ ഏറ്റവും അധികം സ്വാധീനിച്ചത് രാജേഷ് ഖന്നയാണെന്നും തരൂര്‍.
https://www.facebook.com/Malayalivartha