ട്യൂബ് ലൈറ്റിന്റെ പ്രചരണ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകയുടെ വിവരകേടിന് ബാലതാരത്തിന്റെ പരിഹാസ മറുപടി; കയ്യടിച്ച് സദസ്സ്

ബാലതാരത്തോട് മണ്ടന്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകക്ക് ഗംഭീര മറുപടി നല്‍കി ബാലതാരം. സല്‍മാന്‍ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ട്യൂബ്‌ലൈറ്റില്‍ അഭിനയിക്കുന്ന അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ സ്വദേശിയായ മാര്‍ട്ടിന്‍ റേ ടാംഗുവാണ് മാധ്യമപ്രവര്‍ത്തകക്ക് പരിഹാസരൂപെണെ മറുപടി നല്‍കിയത്.
ട്യൂബ് ലൈറ്റിന്റെ പ്രചരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍. ഇതിനിടെയാണ് ഇന്ത്യയില്‍ ആദ്യമായിട്ടാണോ വരുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തക ചോദിച്ചത്. ആദ്യ തവണ മാര്‍ട്ടിന്‍ ചോദ്യം ശ്രദ്ധിച്ചില്ല. പിന്നീട്, സല്‍മാന്‍ ഖാന്‍ മാര്‍ട്ടിന് ചോദ്യം വിശദീകരിച്ചു കൊടുക്കുകയായിരുന്നു. പിന്നീടായിരുന്നു ബാലതാരത്തിന്റെ ചുട്ട മറുപടി.
'ഞാന്‍ ഇന്ത്യയിലാണല്ലോ ജീവിക്കുന്നത്. പിന്നെങ്ങനെ ആദ്യമായി ഇന്ത്യയിലേക്ക് വരും.' പരിഹാസ ആംഗ്യത്തോടെയായിരുന്നു ടാംഗുവിന്റെ മറുപടി. ഇതുകേട്ട സംവിധായകനും സദസും വന്‍കയ്യടി നല്‍കി. സല്‍മാന്‍ ടാംഗുവിനെ ചേര്‍ത്തുനിര്‍ത്തി ഒരു സ്‌നേഹചുംബനവും നല്‍കി. ടാംഗു ചൈനീസ് സ്വദേശിയാണെന്ന് കരുതി റിപ്പോര്‍ട്ടര്‍ ചോദിച്ചതാണ് കുഴപ്പമായത്.
https://www.facebook.com/Malayalivartha