നടന്റെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് വന്നയാള്‍ മോഡലിന്റെ ബാഗും അടിച്ചോണ്ട് പോയി

ബോളിവുഡ് നടന്‍ ഉപാസന സിംഗിന്റെ ജന്മദിന ആഘോഷത്തിനെത്തിയ മോഡല്‍ കായ ശര്‍മ്മയുടെ ബാഗ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരാള്‍ മോഷ്ടിച്ചു. വിലയേറിയ രണ്ട് മൊബൈല്‍ ഫോണുകളും എ.ടി.എമ്മുമാണ് ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് മോഡല്‍ നല്‍കിയ പരാതിയിലാണ് സംഭവം സി.സി.ടി.വി ഫൂട്ടേജിലൂടെ മോഷണം നടത്തിയ വ്യക്തി ആരെന്ന് മനസ്സിലാക്കിയത്.
മുംബൈയിലെ ഹോട്ടല്‍ വെര്‍സോവയിലാണ് സംഭവം നടന്നത്. പാര്‍ട്ടിയില്‍ നിരവധി സിനിമടെലിവിഷന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. തന്റെ ബാഗ് ഒരു മേശയില്‍ വച്ചിട്ട് പോയ മോഡലിന് തിരികെ വന്നപ്പോള്‍ ബാഗ് മോഷണം പോയി എന്ന് മനസ്സിലാക്കി ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷണം അതിലൂടെ കണ്ടറിയുകയും ചെയ്തു. പിന്നീട് അവര്‍ പോലീസില്‍ പരാതി നല്‍കി.
മോഷ്ട്ടാവിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഏതായാലും തന്റെ പിറന്നാള്‍ ഇങ്ങനെ അലങ്കോലമായതിന്റെ ഞെട്ടിപ്പിലാണ് ഉപാസന സിംഗ്.
https://www.facebook.com/Malayalivartha