വിധികര്‍ത്താവായി പോകാന്‍ ബിപാഷ മോഹവില കൊടുത്ത് വാങ്ങിയ വസ്ത്രത്തിന്റെ മൂല്യം!

വസ്ത്രത്തിനും ആഭരണങ്ങള്‍ക്കും കാശ് വാരിയെറിഞ്ഞ് ജനങ്ങള്‍ക്കിടിയില്‍ ശ്രദ്ധിക്കപ്പെടുന്നവരാണ് ചലച്ചിത്ര നടിമാര്‍. ബോളിവുഡിലെ നടിമാരാണ് പൊന്നുംവിലയുള്ള വസ്ത്രങ്ങള്‍ വാങ്ങി ഞെട്ടിക്കാറുള്ളത്. ഇത്തവണ നടി ബിപാഷ ബസുവാണ് തന്റെ വസ്ത്രത്തിന്റെ വിലകൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
54-ാമത് മിസ് ഇന്ത്യ മത്സരത്തില്‍ വിധികര്‍ത്താക്കളുടെ കൂട്ടത്തിലായിരുന്നു നടി ബിപാഷയുണ്ടായിരുന്നത്. അവിടെ പോയപ്പോഴായിരുന്നു വില കൂടിയ വസ്ത്രം ധരിച്ചത്. മത്സരത്തില്‍ ബിപാഷ ധരിച്ചിരുന്ന ഒരു ഗൗണിന്റെ വില മൂന്നു ലക്ഷത്തിലധികമായിരുന്നു. പച്ച നിറത്തിലുള്ള ഒരു ഗൗണാണ് മോഹവില കൊടുത്ത് നടി വാങ്ങിയിരിക്കുന്നത്. ഗൗണിനൊപ്പം നടി അണിഞ്ഞ ആഭരണവും ഹെയര്‍ സ്‌റ്റൈലും ഒന്നുകൂടി ബിപാഷയെ പരിപാടിയില്‍ ആകര്‍ഷികമാക്കിയിരുന്നു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 30 പേരായിരുന്നു മത്സരത്തില്‍ പങ്കെടുത്തിരുന്നത്. അതില്‍ നിന്ന് ഇത്തവണത്തെ മിസ് ഇന്ത്യ കിരീടം ഹരിയാന സ്വദേശി മാനുഷി ചില്ലാറായിരുന്നു സ്വന്തമാക്കിയിരുന്നത്. മാനുഷി കഴിഞ്ഞാല്‍ പരിപാടിയില്‍ തിളങ്ങി നില്‍ക്കാനുള്ള ഭാഗ്യം ബിപാഷയ്ക്കായിരുന്നെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha