സെക്‌സിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ച് രാം ഗോപാൽ വർമ്മ

വിവാദ പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. കഴിഞ്ഞയാഴ്ച സണ്ണി ലിയോണും, സാനിയ മിര്‍സയുമായിരുന്നു രാമുവിന്റെ ഇരകള്‍. അതിനു മുന്‍പ് രജനിയേയും അമിതാഭ് ബച്ചനെയുമൊക്കെ നിശിതമായി വിമര്‍ശിച്ചുരംഗത്തു വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ സെക്‌സിനെ കുറിച്ച് പറഞ്ഞാണ് രാമു വിവാദത്തില്‍ പെട്ടിരിക്കുന്നത്. തനിക്ക് ദിവസത്തില്‍ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് പോലെയാണ് സെക്‌സ്. ഒരു ദിവസം മൂന്ന് സ്ത്രീകള്‍ക്കൊപ്പമെങ്കിലും സെക്‌സ് ആസ്വദിക്കാറുണ്ടെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. സെക്‌സിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ മറുപടി പറഞ്ഞത്.
തന്റെ പുതിയ സീരിയലായ ഗണ്‍സ് ആന്റ് തൈസ്ന്റെ പ്രമോഷന്‍ പരിപാടിക്കിടെ രാമു വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്. സിനിമയില്‍ സെക്‌സ് രംഗങ്ങള്‍ കൊണ്ടു വരുന്നത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കുന്നതിനാല്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് യുട്യൂബിലുടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു രാം ഗോപാല്‍ വര്‍മ്മ.
അത്തരത്തില്‍ തന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആവണം എന്ന പേരില്‍ അദ്ദേഹം ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറക്കുകയും ചെയ്തിരുന്നു. സ്വന്തം സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കൈ കടത്തല്‍ വരുന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.
https://www.facebook.com/Malayalivartha