സിനിമയിലെ 48 ഭാഗങ്ങള്‍ വെട്ടിമാറ്റി സെന്‍സര്‍ ബോര്‍ഡ്!

തങ്ങളോട് ഈ കൊലച്ചതി വേണ്ടിയിരുന്നില്ലെന്നാണ് 'ബാബുമോശായി ബന്ദൂക്ബാസ്' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സെന്‍സര്‍ ബോര്‍ഡിനോട് പറയാനുള്ളത്. സിനിമയിലെ പ്രധാനപ്പെട്ട 48 ഭാഗങ്ങളാണ് തങ്ങളുടെ 'കത്രിക' ഉപയോഗിച്ച് അവര്‍ വെട്ടി മാറ്റിയത്.
ബോളിവുഡിലെ പ്രമുഖ താരമായ നവാസുദീന്‍ സിദ്ദിക്കിയാണ് നായകന്‍. കഴിഞ്ഞ തവണ 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന ചിത്രത്തിന് സെന്‍സറിങ് നടത്തി ബോര്‍ഡ് വിവാദത്തിലായിരുന്നു. കൂടാതെ മലയാള ചിത്രമായ 'കാ ബോഡിസ്‌കേപ്പ്' എന്ന ചിത്രവും സെന്‍സറിങ് ചെയ്തു.
ഈ മാസം 25-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചതി നടത്തിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
https://www.facebook.com/Malayalivartha