സല്‍മാന്‍ ഖാന്റെ ആരാധകര്‍ക്ക് ആ ആലിംഗനം വിരുന്നായി!

ബി ടൗണില്‍ ഇപ്പോള്‍ സംസാരവിഷയം സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെയും സന ഖാന്റെയും കെട്ടിപ്പിടത്തമാണ്. ബിഗ് സീ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു സംഭവം. ബിഗ് ബോസ് ആറിലെ മത്സരാര്‍ഥിയായിരുന്ന സന ഖാനാണ് ബോളിവുഡിന്റെ സ്വന്തം സല്ലുഭായിയുടെ സവിശേഷമായ ഒരു ആലിംഗനം അനുഭവിക്കാനായത്.
താരസമ്പന്നമായ അവാര്‍ഡ് ദാന ചടങ്ങിനിടെ സല്‍മാനെ കണ്ട സനയ്ക്ക് സന്തോഷം അടക്കാനായില്ല. ഓടിച്ചെന്ന് ഒരൊറ്റ കെട്ടിപ്പിടിത്തം. സല്‍മാന്‍ സനയെ തിരിച്ചും ആലിംഗനം ചെയ്തു. ഇതൊന്നും ആരും പക്ഷേ, അത്ര കാര്യമാക്കിയില്ല. എന്നാല്‍, ഈ ആലിംഗനത്തിന്റെ ചിത്രം പുറത്തുവന്നതോടെയാണ് അതൊരു വലിയ സംഭവമായത്.
പുറം മറയ്ക്കാത്ത ഒരു വസ്ത്രം ധരിച്ചായിരുന്നു സന എത്തിയത്. അതുകൊണ്ടാവാം, പുറം തൊടാതെ ഇരു മുഷ്ടികളും ചുരുട്ടിപ്പിടിച്ചുകൊണ്ടായിരുന്നു സല്‍മാന്റെ ആലിംഗനം.
ഈ ആലിംഗനം വലിയ വിരുന്നായിരിക്കുകയാണ് സല്‍മാന്റെ ആരാധകര്‍ക്ക്. തങ്ങളുടെ പ്രിയതാരത്തിന്റെ മാന്യതയാണ് ഈ ചിത്രം കാണിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് അവര്‍ ഇതിന്റെ വീഡിയോയും ചിത്രങ്ങളും വന്‍തോതില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha