മകളെ പറ്റി ആശങ്കയുള്ള ഒരു അച്ഛന്റെ ചിത്രം ക്യാമറയിൽ പതിഞ്ഞപ്പോൾ

ബോളിവുഡില്‍ താരങ്ങളും താരപുത്രരും വേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നകാഴ്ച്ച സ്ഥിരമാണ്. പരസ്പരം ബഹുമാനവും സൗഹൃതവും കാത്ത് സൂക്ഷിക്കുന്ന ഇവർ പലപ്പോഴും വേദിയിലെത്തിയാൽ കാണികളെ രസിപ്പിക്കാറുമുണ്ട്. താരങ്ങളുടെയും കുടുംബത്തിന്റെയും ഒരുമിച്ചുള്ള ഫോട്ടോകളും ധാരാളം ചർച്ച ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ രസകരമെന്ന് പറയാവുന്ന ഒരു അപൂര്‍വ ചിത്രത്തില്‍ പതിഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ പ്രിയ നടൻ അനിൽ കപൂറും അതുപോലെ തന്നെ പ്രിയങ്കരിയായ മകള്‍ സോനം കപൂറും.
വോഗ് വുമണ്‍ ഒാഫ് ദ ഇയര്‍ അവാര്‍ഡ് ചടങ്ങിനിടയിലാണ് അനില്‍ കപൂറിന്റെയും മകള്‍ സോനം കപൂറിന്റെയും അപൂര്‍വ്വമായ ഒരു ചിത്രമാണ് പതിഞ്ഞത്. വോഗ് ആൻറ് എെ.ഡബ്യൂ.സി ഫാഷന്‍ എെക്കണ്‍ ഒാഫ് ദ ഇയര്‍ അവാര്‍ഡ് സ്വീകരിക്കാനായി സോനം എത്തിയ ചടങ്ങിലാണ് ഇങ്ങനെയൊരു അപൂർവ ചിത്രം കാമറാമാന്റെ കണ്ണിൽ പതിഞ്ഞത്.
ആ ചിത്രം അനിൽ കപൂർ തന്നെ "മകള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാന്‍ ആഗ്രഹിക്കുന്ന, അവള്‍ സുരക്ഷിതയാണോയെന്ന് ആശങ്കയുള്ള അച്ഛന്‍ ക്യാമറയില്‍ പതിഞ്ഞപ്പോള്‍" എന്ന തലക്കെട്ടോടെഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇപ്പോൾ ഈ ചിത്രമാണ് ബോളിവുഡിലെ ചർച്ചാ വിഷയം.
https://www.facebook.com/Malayalivartha