ആ രോഗം വീണ്ടും വരുമോ എന്ന ഭയം ഇപ്പോഴും തനിക്കുണ്ട്; വെളിപ്പെടുത്തലുമായി ദീപിക

താന്‍ വിഷാദരോഗത്തിന് അടിമയാണ് എന്ന് തുറന്നു പറഞ്ഞ ബോളിവുഡ് നടിയാണ് ദീപിക പദുക്കോണ്‍. തുടര്‍ന്ന് അവര്‍ ചികിത്സയ്ക്കു വിധേയമാകുകയും പൂര്‍വ്വധികം ശക്തയായി ജീവിതത്തിലേക്കും കരിയറിലേക്കും തിരിച്ചു വരികയും ചെയ്തു. ഇതു കൂടാതെ വിഷാദരോഗം അനുഭവിക്കുന്നവര്‍ക്കു താങ്ങും തണലുമാകാനും ദീപിക തയാറായി. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇക്കണോമിക് സമ്മിറ്റില്‍ സംസാരിക്കുപ്പോള്‍ ദീപിക വീണ്ടും ആ ആശങ്ക പങ്കുവച്ചിരിക്കുകയാണ്.
വിഷാദരോഗത്തിനു പിടിയില്‍ നിന്നു പൂര്‍ണ്ണമായും മുക്തയാണ് എന്നു തോന്നുന്നില്ല. വിഷാദരോഗം വീണ്ടും വരുമോ എന്ന ഭയം ഇപ്പോഴും ഉണ്ടെന്നും ദീപിക പറയുന്നു. ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്. വിഷാദരോഗം ഉണ്ട് എന്നു തുറന്നു പറഞ്ഞ സമയത്തു സിനിമയില്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ട്ടപ്പെട്ടു.
സങ്കടപ്പെട്ടിരിക്കുന്ന എനിക്ക് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നതു കൊണ്ടാവാം പലരും തന്നെ സമീപിക്കാന്‍ മടിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തും ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനും അഭിനയിക്കാനും പറ്റുന്ന അവസ്ഥയിലായിരുന്നു താന്‍ എന്നും ദീപിക പറയുന്നു.
https://www.facebook.com/Malayalivartha