ബിഗ് ബിയ്ക്ക് പിറന്നാള്‍ ആശംസകള്‍... അമിതാഭ് ബച്ചന് ആശംസകളുമായി ആരാധകര്‍

ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി അഞ്ചാം പിറന്നാള്‍. ബോളിവുഡില്‍ തന്റെതായ വ്യക്തിത്വം തെളിയിച്ച നടനാണ് ബച്ചന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളും ചെയ്തും സാഹസികം നിറഞ്ഞ കഥാപാത്രങ്ങളും ചെയ്തും ബോളിവുഡിനെ മാറ്റിമറിച്ച നടനാണ് അമിതാഭ് ബച്ചന്‍.
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബര്‍ 11നു ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ചു.
ബോളിവുഡില്‍ ഇപ്പോള്‍ ബിഗ് ബി കുടുംബത്തിനെ കുറിച്ചുള്ള പ്രധാന ചര്‍ച്ച കൊഴുക്കുകയാണ്. ഒക്ടോബര്‍ 11ന് ബിഗ് ബി പിറന്നാള്‍ ആഘോഷിക്കാത്തതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ബച്ചന്റെ മകള്‍ ശ്വേതാ ബച്ചനും മരുമകള്‍ ഐശ്വര്യാ ബച്ചനും തമ്മിലുള്ള കലഹമാണ് ഇത്തവണ ബച്ചന്റെ പിറന്നാള്‍ ആഘോഷിക്കാത്തതിന് കാരണം എന്നാണ് ബോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്.
ഐശ്വര്യയ്ക്ക് വരുന്ന റോളുകള്‍ക്ക് ബച്ചന്‍ കുടുംബത്തില്‍ നിന്ന് കൈകടത്തലുകള്‍ ഉണ്ടാകുന്നുവെന്നാണ് സൂചനയുണ്ട്. ഇക്കാരണം കൊണ്ട് താരം അസ്വസ്ഥയാണത്രേ. ഇതാണ് അകല്‍ച്ചയ്ക്കാ കാരണമെന്നാണ് സൂചന. ദസറ ആഘോഷങ്ങള്‍ക്ക് ഐശ്വര്യമാത്രമാണ് വന്നത്. വോഗ്യ അവാര്‍ഡ് നിശയില്‍ ബച്ചന്‍ കുടുംബത്തോടൊപ്പം ഐശ്വര്യ എത്താഞ്ഞതും ചര്‍ച്ചാ വിഷയമായിരുന്നു.
അമ്മ തേജി ബച്ചന്‍ പഞ്ചാബില്‍ നിന്നുള്ള സിഖു വംശജയും അച്ഛന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കയസ്ത സമുദായാംഗവുമായിരുന്നു. 1971ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.
1971ല്‍ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖര്‍ജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973ലെ സഞ്ചീര്‍ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി.
ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1975ല്‍ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വന്‍ജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990ല്‍ അഗ്‌നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് ലഭിച്ചു.
https://www.facebook.com/Malayalivartha