മോഹന്‍ലാലിന്റെ നായികയായി വന്ന് പ്രേക്ഷകരെ കൈയിലെടുത്തു, ഒടുവിൽ ബോളിവുഡിലേയ്ക്ക് ചേക്കേറി...ഇപ്പോൾ ബോളിവുഡ് സൂപ്പര്‍താരത്തിന്റെ അമ്മ!!

1984 ല്‍ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രമാണ് കളിയില്‍ അല്പം കാര്യം. ചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നായിക നടിയെ മലയാളികള്‍ ആരും മറന്നു കാണില്ല. അത്രയേറെ മലയാളിത്തനിമയുള്ള നായിക. എന്നാല്‍ സത്യത്തില്‍ ആ നായികയും മലയാളിയല്ല. നീലിമ അസീം എന്ന ആ നായിക ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ഇന്ന് ആ നായിക എവിടെയാണെന്നും ആരാണെന്നും അറിയാമോ..
അതെ അന്നത്തെ ആ രാധയാണ് ഇന്ന് ബോളിവുഡിലെ യുവ താരം ഷാഹിദ് കപൂറിന്റെ അമ്മ. സിനിമയിലല്ല.. ജീവിതത്തിലെ കാര്യമാണ് പറയുന്നത്. മുംബൈക്കാരിയാണെങ്കിലും നീലിമ സിനിമയില്‍ തുടക്കം കുറിച്ചത് മലയാളത്തിലൂടെയാണ്. ലാലിന്റെ നായികയായി അഭിനയിച്ച കളിയില്‍ അല്പം കാര്യമാണ് നീലിമ അസീമിന്റെ ആദ്യ ചിത്രം.
പട്ടണത്തെ സ്നേഹിക്കുകയും, പട്ടണത്തില്‍ ജീവിക്കാന്‍ സ്വപ്നം കാണുകയും ചെയ്യുന്ന ഗ്രാമീണ പെണ്‍കുട്ടിയാണ് രാധ എന്ന കഥാപാത്രം. ചിത്രം വിജയിക്കുകയും രാധ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രാധ ശ്രദ്ധിക്കപ്പെട്ടെങ്കിലും നീലിമ പിന്നീട് ബോളിവുഡിലേക്ക് ചുവട് മാറ്റി. ഇരുപതോളം സിനിമകള്‍ ബോളിവുഡില്‍ ചെയ്തു. അതിനിടയില്‍ ടെലിവിഷന്‍ രംഗത്തും നീലിമ ശ്രദ്ധേയയായിരുന്നു.
1975 ലാണ് നീലിമ പങ്കജ് കപൂറിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് ഷാഹിദ് കപൂര്‍ ജനിച്ചത്. എന്നാല്‍ 1984 ല്‍ പങ്കജില്‍ നിന്നും വിവാഹ മോചനം നേടിയ നീലിമ, 1990 ല്‍ നടന്‍ രാജേഷ് ഖട്ടറിനെ വിവാഹം ചെയ്തു. 2001 ല്‍ ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു. ഈ ബന്ധത്തിലാണ് ഇഷാന്‍ ഖട്ടര്‍ എന്ന മകന്‍ ഉണ്ടായത്.
https://www.facebook.com/Malayalivartha